ലോക് ഡൗൺ കാലത്ത് അടുക്കളയിൽ തകൃതിയായി ചാരായം വാറ്റി അമ്മയും മകനും : എക്‌സൈസ് എത്തിയപ്പോൾ മകൻ ഓടി രക്ഷപ്പെട്ടു ; അമ്മ എക്‌സൈസ് പിടിയിൽ

ലോക് ഡൗൺ കാലത്ത് അടുക്കളയിൽ തകൃതിയായി ചാരായം വാറ്റി അമ്മയും മകനും : എക്‌സൈസ് എത്തിയപ്പോൾ മകൻ ഓടി രക്ഷപ്പെട്ടു ; അമ്മ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ കള്ള്ഷാപ്പുകളും ബിവറേജസ്‌ഷോപ്പുകളും അടച്ചിരിക്കുകയാണ്. ഇതോടെ വ്യാജ മദ്യ നിർമ്മാണവും ചാരായവും തകൃതിയായി പുരോഗമിക്കുന്നുമുണ്ട്.

പന്ത ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളിലെ ചാരായം വാറ്റുകേന്ദ്രങ്ങളിൽ എക്‌സൈസ് സംഘം റെയ്ഡ് നടത്തിയിരുന്നു. രണ്ടിടത്തുനിന്നുമായി ഒൻപത് ലിറ്റർ ചാരായവും കോടയും ഉപകരണങ്ങളും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീലാന്തിക്കുഴിൽ വീട്ടിൽ അടുക്കളയിൽ വച്ച് തകൃതിയായ ചാരായം വാറ്റിയ സ്ത്രീയെ
എക്‌സൈസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.പന്ത ചീലാന്തിക്കുഴിയിലെ ചാരായം വാറ്റുകേന്ദ്രത്തിൽനിന്ന് മൂന്നുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു. ചാരായം വാറ്റുകയായിരുന്ന മേരി ബേബി(60)യെ അറസ്റ്റ് ചെയ്തത്. ഇവരുടെ മകൻ അനിൽകുമാർ(40) ഓടി രക്ഷപ്പെട്ടു.

വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റർ ചാരായം ഇവിടെനിന്നു എക്‌സൈസ് ഇൻസ്‌പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.

45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മേരി ബേബിയെ റിമാൻഡ് ചെയ്തു. അതേസമയം കൂട്ടുപ്രതിയായ മേരി ബേബിയുടെ മകൻ അനിൽകുമാറിനായി തിരച്ചിൽ ശക്തമാക്കിയതായി എക്‌സൈസ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ.ഷിബു അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സി.ഇ.ഒ.മാരായ വി.ശശി, അഖിൽ, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.

ഇതിനുപുറമെ അരുവിപ്പുറം കൊടിതൂക്കിമലയിൽ എക്‌സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് നടത്തിയ തിരച്ചിലിൽ ആറ് ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. എന്നാൽ ഇവിടെ നിന്നും പ്രതികൾ ഓടിരക്ഷപ്പെട്ടു.

Tags :