പരമാവധി എട്ട് ജീവനക്കാർ മാത്രം, പ്രവർത്തനസമയം രാവിലെ പത്ത് മുതൽ അഞ്ച് മണിവരെ  :  ലോക് ഡൗൺ കാലത്ത് വർക്‌ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളും തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിങ്ങനെ

പരമാവധി എട്ട് ജീവനക്കാർ മാത്രം, പ്രവർത്തനസമയം രാവിലെ പത്ത് മുതൽ അഞ്ച് മണിവരെ : ലോക് ഡൗൺ കാലത്ത് വർക്‌ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളും തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ലോക് ഡൗൺ കാലത്ത് വർക് ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളും തുറന്ന് പ്രവർത്തിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. അതേസമയം ഈ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കർശന മാർഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രം തുറക്കാം. സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം.എന്നാൽ അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസ്സമില്ല. ടയറുകൾ, ഓട്ടോമോട്ടിവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക്‌ഷോപ്പുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേസമയം ഇൻഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികൾ, പെയിന്റിങ്, അപ്‌ഹോൾസറി, കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യുന്നതിന് അനുവാദമില്ല.

മെക്കാനിക്കൽ, ഇലക്ടിക്കൽ, ടയർ റിപ്പയർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും നടത്താം. വർക്‌ഷോപ്പുകളെ എ,ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.15 ജീവനക്കാരും അതിലധികവും ഉള്ളവർ കാറ്റഗറി എയിൽ ഉൾപ്പെടുന്നു. എട്ട് മുതൽ പതിനാല് ജീവനക്കാരുള്ള സ്ഥാപനങ്ങൾ കാറ്റഗറി ബിയിലും, മൂന്നു മുതൽ ഏഴു ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി സിയിലും പെടുന്നു. രണ്ടു ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലാണ്.

എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ 8 ജീവനക്കാർക്കും, ബി കാറ്റഗറിയിൽ അഞ്ച് ജീവനക്കാർക്കും, സി കാറ്റഗറിയിൽ മൂന്ന് ജീവനക്കാർക്കും ഡി കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിൽ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാർഗനിർദേശത്തിലുണ്ട്.

അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ എന്നുവരെ നീളും എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.