ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവർ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാമെന്ന് കരുതണ്ട…! പണി പിറകെ വരും ; അനാവശ്യമായി പുറത്തിറങ്ങുന്നവരെ കുടുക്കാൻ മൊബൈൽ ആപ്പുമായി കേരളാ പൊലീസ്

ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവർ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാമെന്ന് കരുതണ്ട…! പണി പിറകെ വരും ; അനാവശ്യമായി പുറത്തിറങ്ങുന്നവരെ കുടുക്കാൻ മൊബൈൽ ആപ്പുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു. എന്നാൽ ലോക്് ഡൗൺ കാലത്തും പൊലീസ് ഉദ്യോഗസ്ഥരോട്് കള്ളം പറഞ്ഞ് പുറത്തിറങ്ങുന്നവർ നിരവധിയാണ്.

എന്നാൽ ഇത്തരത്തിൽ അനാവശ്യമായി പുറത്തിറങ്ങാൻ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി കേരളാ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. റോഡ് വിജിൽ എന്ന ആപ്ലിക്കേഷനാണ് ഇത്തരക്കാരെ പൂട്ടാൻ പൊലീസ് രംഗത്തിറക്കിയിരിക്കുന്നത്. ഒരാൾ എത്ര തവണ, എന്തെല്ലാം ആവശ്യങ്ങൾ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്പർ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്താൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാന വ്യാപകമാക്കാനാണ് കേരളാ പൊലീസിന്റെ ആലോചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റോഡ് വിജിൽ ആപ്ലിക്കേഷനിൽ വാഹനത്തിന്റെ നമ്പറിനൊപ്പം യാത്രയുടെ ഉദേശവും രേഖപ്പെടുത്തും. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്ബർ എഴുതുമ്പോൾ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് ഈ പരിശോധനയിൽ കണ്ടെത്തിയാൽ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും ഈടാക്കും.

അതുകൊണ്ട് ഇനി അനാവശ്യ യാത്രക്കിറങ്ങുന്നവർ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് മിടുക്കരാകാമെന്ന് കരുതേണ്ട. പണി പുറകെ വരുമെന്ന് സാരം. യാത്രക്കാരോട് പൊലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങി ആദ്യഘട്ടത്തിൽ ഉയർന്ന പരാതികളൊന്നും ഇത് ഉപയോഗിക്കുതോടെ ഇല്ലാതാവുമെന്നാണു വിലയിരുത്തൽ. വർക്കല പൊലീസ് തയാറാക്കിയ ആപ്ലിക്കേഷൻ കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ഏറ്റെടുത്ത് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിർബന്ധമാക്കുകയായിരുന്നു.

അതേസമയം ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്രചെയ്ത 2408 പേർക്കെതിരെയാണ് ചൊവ്വാഴ്ച മാത്രം പൊലീസ് കേസെടുത്തിരിക്കുന്നത്. കോട്ടയത്ത് നിർദ്ദേശം ലംഘിച്ച് 134 പേരാണ് കഴിഞ്ഞ ദിവസം മാത്രം അറസ്റ്റിലായത്.