നടിമാർക്ക്  ഒരു പ്രാധാന്യവും സിനിമയിലില്ല, പുട്ടിന് പീരയിടുന്നത് പോലെയുള്ള ഒരു വസ്തു മാത്രം : പാർവ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്

നടിമാർക്ക് ഒരു പ്രാധാന്യവും സിനിമയിലില്ല, പുട്ടിന് പീരയിടുന്നത് പോലെയുള്ള ഒരു വസ്തു മാത്രം : പാർവ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാരംഗത്ത് ഇടയ്ക്കിടയക്ക് ധാരാളം വിവാദങ്ങളും ഗോസിപ്പുകളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ നടി പാർവ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ അഭിനയിക്കുന്ന പടത്തിൽ എന്ത് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് പാർവതി പറഞ്ഞതിനോട് എതിർത്താണ് ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ പടത്തിലാണ് പാർവ്വതി അത് പറഞ്ഞതെങ്കിൽ ശരിയാക്കിയാനെ എന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ചെരയ്ക്കാൻ വന്നതാണേന്ന് വിചാരിച്ചോ എന്നും, നടിമാർക്ക് അല്ലേലും ഒരു പ്രാധാന്യവും സിനിമയിലില്ലെന്നും പുട്ടിന് പീരയിടുന്നത് പോലൊരു വസ്തു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഉയരെ എന്ന മലയാള ചിത്രത്തിൽ ആ സിനിമയുടെ അണിയറ പ്രവർത്തകർ പാർവതിയ്ക്ക് വേണ്ടത് നൽകിയിട്ടുണ്ടെന്നും അഭിനേതാക്കളുടെ അഹങ്കാരം നിർത്തിയാലെ മലയാള സിനിമ നന്നാകൂ എന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമ പണ്ടുള്ളതിനെക്കാൾ വളരെ മാറിപ്പോയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. പണ്ട് ആയിരുന്നെങ്കിൽ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലായിരുന്നു. ഇന്ന് താര ആധിപത്യം നില നിൽക്കുകയാണ്. അത് പൊളിക്കണം. കാശ് മുടക്കുന്നവർക്ക് വില വേണമെന്നും താരങൾ കഥ നിശ്ചയിക്കുന്ന തീരുമാനം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.