തിരുവല്ലയിലെ കന്യാസ്ത്രീ ദിവ്യയുടെ മരണം: ദുരൂഹത തുടരുന്നു; ദിവ്യ മരിച്ചത് ആശുപത്രിയിൽ വച്ചെന്ന പൊലീസിന്റെ വാദവും പൊളിയുന്നു; സംഭവത്തിൽ ദുരൂഹതയില്ലെന്ന വാദവുമായി ദിവ്യയുടെ ബന്ധുക്കളും രംഗത്ത്; ദിവ്യയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അഭയക്കേസിൽ നിയമയുദ്ധം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ ഇടപെടുന്നു

തിരുവല്ലയിലെ കന്യാസ്ത്രീ ദിവ്യയുടെ മരണം: ദുരൂഹത തുടരുന്നു; ദിവ്യ മരിച്ചത് ആശുപത്രിയിൽ വച്ചെന്ന പൊലീസിന്റെ വാദവും പൊളിയുന്നു; സംഭവത്തിൽ ദുരൂഹതയില്ലെന്ന വാദവുമായി ദിവ്യയുടെ ബന്ധുക്കളും രംഗത്ത്; ദിവ്യയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അഭയക്കേസിൽ നിയമയുദ്ധം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ ഇടപെടുന്നു

തേർഡ് ഐ ബ്യൂറോ

തിരുവല്ല: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിൽ 21 കാരിയായ കന്യാസ്ത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംശയങ്ങൾ ഇരട്ടിക്കുന്നു. ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. അഭയക്കേസിൽ ഇടപെട്ട് സത്യം പുറത്തുകൊണ്ടു വന്ന ജോമോൻ പുത്തൻപുരയ്ക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ട്. ഇതോടെ സംഭവത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തു വരുമെന്നാണ് ലഭിക്കുന്ന സൂചന.

ദിവ്യയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർത്തി ജോമോൻ പുത്തൻപുരയ്ക്കൽ തയ്യാറാക്കിയ കത്തും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല കോൺവെന്റിലെ കിണറ്റിൽ മെയ് ഏഴിന് ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീയാകാൻ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോൺ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ഒരുമിച്ച് ചേർന്ന് മാധ്യമങ്ങൾക്ക് ആദ്യം നൽകിയ വിവരം പച്ചക്കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

കിണറ്റിൽ വീണ ദിവ്യയെ ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു എന്നാണ് മെയ് എട്ടിലെ പത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നത്.

തിരുവല്ല ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാറാണ് മേൽ പറഞ്ഞ രീതിയിൽ ചാനലുകൾക്കും പത്രങ്ങൾക്കും വാർത്ത നൽകി നടന്ന സംഭവം വഴി തിരിച്ച് വിട്ടത്. യഥാർത്ഥ വസ്തുതകൾ മറച്ച് വച്ച്, മരണത്തിൽ ദുരൂഹതയില്ലെന്ന് വരുത്തി തീർക്കാൻ വേണ്ടി ബോധപൂർവമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്ന് വരുത്തി തീർക്കാൻ ആദ്യ ദിവസം തന്നെ പോലീസ് ശ്രമിച്ചത്. എന്നാൽ ദിവ്യയെ ഫയർഫോഴ്‌സ് കിണറ്റിൽ നിന്ന് പുറത്തേക്കെടുക്കുമ്പോൾ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.

ഫയർഫോഴ്‌സ് കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് പകൽ പോലെ വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ആ വീഡിയോ എന്റെ ഈ ഫേസ്ബുക്ക് കുറിപ്പിനൊപ്പം ഞാൻ പോസ്റ്റ് ചെയ്യുന്നുണ്ട്. ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തിൽ നിർബന്ധമായും പോസ്റ്റ്‌മോർട്ടം നടത്താൻ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സർക്കാർ ആശുപത്രിയിൽ ആണെന്നുള്ള വസ്തുത ഈ ഘട്ടത്തിൽ നമ്മൾ ഓർക്കേണ്ടതാണ്.

മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതിൽ ദുരൂഹത ഉണ്ട്. അതേ സഭയിൽ പെട്ട കോൺവെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം ‘ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്തത് മെയ് ഏഴാം തീയതിയാണ്.

പോലീസ് നായയേയോ വിരലടയാള വിദഗ്ദ്ധരേയോ അന്നേ ദിവസം കൊണ്ട് വന്ന് അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് പ്രഹസനത്തിന് വേണ്ടിയായിരുന്നു. മെയ് എട്ടിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തി മിനിറ്റുകൾക്കകം ചാനലുകളിൽ ദിവ്യയുടേത് മുങ്ങിമരണമെന്ന വാർത്തയും നൽകി. ആത്മഹത്യയാണെന്ന കാര്യം പറഞ്ഞ് ലോക്ക് ഡൗണിന്റെ മറവിൽ കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ട. സിസ്റ്റർ അഭയയുടെ മരണവും മുങ്ങിമരണമായിരുന്നു. പിന്നീട് അത് കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു.

ദിവ്യയുടേത് മുങ്ങിമരണമാണെന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞതായി പത്രങ്ങൾക്ക് വാർത്ത നൽകി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ചതെപ്പോഴെന്ന പോസ്റ്റ്‌മോർട്ടത്തിലെ സുപ്രധാന വിവരം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ചതെപ്പോഴെന്ന വിവരമാണ് കേസിലെ സുപ്രധാന പോയിന്റ് ‘ ദിവ്യ മരിച്ചത് രാത്രിയിലാണോ പുലർച്ചെയാണോ അതോ പകൽ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ് ‘ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ മരണസമയം പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതിൽ ‘ ദുരൂഹതയുണ്ട്. മെയ് 9 നാണ് ദിവ്യയുടെ ‘മൃതദേഹം ചുങ്കപ്പാറയിൽ സംസ്‌കരിച്ചത്. ദിവ്യയുടെ ബോഡി പോസ്റ്റ്‌മോർട്ടം നടത്തിയ പോലീസ് സർജൻ സംഭവ സ്ഥലം സന്ദർശനം നടത്താത്തതും ഗുരുതര തെറ്റ് ആണ്.

മലങ്കര കത്തോലിക്ക സഭയുടെ ഉന്നത നേതൃത്വത്തോട് എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു.
ദിവ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ ,അതല്ല കാൽ തെറ്റി കിണറ്റിൽ വീണതാണെങ്കിലും ശരി ഇവയിലേതാണ് സത്യമെന്നത് തെളിയിക്കേണ്ട ആവശ്യം സഭയ്ക്കും മഠത്തിനും ഇല്ലേ.? എങ്കിൽ എന്തുകൊണ്ടാണ് വേണ്ട തെളിവുകൾ നൽകി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ മുൻകൈ എടുക്കാതെ നിസ്സഹകരിക്കുന്നത് മാധ്യമങ്ങളേയും പോലിസിനേയും സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ത് ആരെ രക്ഷിക്കാൻ ? എന്തിന് വേണ്ടി:?

അഭയ എന്ന കന്യാസ്ത്രീക്ക് മരണാനന്തര നീതി ലഭിക്കാൻ വേണ്ടി കഴിഞ്ഞ 28 വർഷമായി നിരന്തരം നിയമ പോരാട്ടം നടത്തുന്ന വ്യക്തിയുടെ വാക്കാണിത്.