സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ നൽകിയാലും സംഘം ചേരൽ അനുവദിക്കില്ല ; കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ നൽകിയാലും സംഘം ചേരൽ അനുവദിക്കില്ല ; കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചാം ഘട്ട ലോക് ഡൗൺ ഇന്ന് മുതൽ ആരംഭിച്ചു. അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അഞ്ചാം ഘട്ട ലോക് ഡൗണിൽ കൂടുതൽ നൽകിയിട്ടുണ്ട്. എന്നാൽ ലോക്ഡൗൺ ഇളവുകൾ നൽകിയാലും സംഘംചേരൽ അനുവദിക്കില്ല. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വാറന്റൈൻ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.