തലസ്ഥാന നഗരിയിൽ മദ്യനിരോധനം; കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജൂലൈ 17ന് മദ്യ ശാലകളുടെ പ്രവർത്തനം നിരോധിച്ച് ഉത്തരവായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജൂലൈ 17ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0