തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ; ജീവനക്കാരക്ക് രക്ഷകരായി പ്രദേശവാസികൾ
സ്വന്തം ലേഖകൻ
പത്തനംതിട്ട: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു.
ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഭൂരിഭാഗവും നശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടൊഴിഞ്ഞില്ല. കായംകുളം കരിപ്പൂരിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണാതായി.
പത്തിയൂർ ശ്രീശൈലം വീട്ടിൽ ഗോപാല നെയാണ് കാണാതായത്. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത. മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം എന്നാണ് നി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.