play-sharp-fill
കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഫോണും പണവും കവര്‍ന്നു; മധ്യവയസ്‌കന്‍ പിടിയില്‍

കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഫോണും പണവും കവര്‍ന്നു; മധ്യവയസ്‌കന്‍ പിടിയില്‍

സ്വന്തം ലേഖിക

കൊച്ചി: കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മധ്യവയസ്‌കൻ പോലീസ് പിടിയില്‍.

എറണാകുളം നായരമ്പലം സ്വദേശി ഷിയാസിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചു നാളുകളായി കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന പല തരത്തിലുളള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പോലീസിന്റെ ഷൂ, കാക്കി ഷോക്സ് ധരിച്ച്‌ ബീച്ചുകളില്‍ കറങ്ങി നടന്നായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഫോണുകളും പേള്‍സുകളും കവര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

കുഴുപ്പിളളി ബീച്ചില്‍ എത്തിയ പതിനേഴുകാരനെയും ഓപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്ന സമയത്ത് ഇവര്‍ ബഹളമുണ്ടാക്കുകയും പിന്നീട് വാക്കേറ്റത്തിലേക്ക് പോവുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപ്പെട്ട് ഇയാളെ മുനമ്പം പോലീസിനു ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.