വഴിയിൽനിന്ന് കിട്ടിയ മദ്യം കഴിച്ച് യുവാക്കൾ ആവശനിലയിലായ സംഭവം ; സുഹൃത്ത് കസ്റ്റഡിയിൽ ; മദ്യക്കുപ്പി കത്തിച്ച നിലയിൽ
സ്വന്തം ലേഖകൻ
തൊടുപുഴ : സുഹൃത്ത് നൽകിയ മദ്യം കഴിച്ച് യുവാക്കൾ നിലയിലായ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. അപ്സരക്കുന്ന് സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് .
വഴിയിൽ നിന്ന് ലഭിച്ച മദ്യം കഴിച്ചാണ് മൂന്നു യുവാക്കളെ കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീരിത്തോട് മടപ്പറമ്പിൽ മനോജ്(മനു-28), അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ(40), പുത്തൻപറമ്പിൽ അനിൽകുമാർ (38) എന്നിവരാണ് ചികിത്സയിൽ ഉള്ളത് . ഇവരിൽ കുഞ്ഞുമോൻ ഐ.സി.യുവിലാണ് .
ഇവരുടെ സുഹൃത്ത് സുധീഷിന് ഇന്നലെ രാവിലെ വഴിയിൽ കിടന്ന് അര ലിറ്റർ വിദേശ മദ്യം ലഭിച്ചു. ഉടൻ തന്നെ സുഹൃത്തുക്കളായ മനോജ്, കുഞ്ഞുമോൻ, അനിൽകുമാർ എന്നിവരെ വിളിച്ചവരുത്തി മദ്യം നൽകി . മദ്യം കഴിച്ച മൂവരും അവശനിലയിലായതിനെത്തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കൂടുതൽ അവശനിലയിൽ ആയതിനെ തുടർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാക്കൾക്ക് മദ്യം നൽകിയ സുധീഷ് മദ്യപിച്ചിരുന്നില്ല എന്ന് പറയുന്നു.
വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകി. കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.