വില്‍ക്കാൻ കൊണ്ടുവന്ന വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാലു പേര്‍ പിടിയില്‍;35ലിറ്റർ വ്യാജമദ്യം പോലീസ് പിടിച്ചു
സ്വന്തം ലേഖകൻ ഇടുക്കി: 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാലു പേര്‍ പോലീസ് പിടിയില്‍.ഇടുക്കി പൂപ്പാറയിലാണ് സംഭവം. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ജീപ്പില്‍നിന്നു 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. ബവ്റിജസ് ഔട്‌ലെറ്റില്‍ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന […]