മലയാള സിനിമയിൽ പോര് മുറുകുന്നു ; സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ല : ലിജോയ്ക്ക് മറുപടിയുമായി നിർമ്മാതാക്കൾ

മലയാള സിനിമയിൽ പോര് മുറുകുന്നു ; സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ല : ലിജോയ്ക്ക് മറുപടിയുമായി നിർമ്മാതാക്കൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് പോര് മുറുകുന്നു. പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിൽ നിർമാതാക്കളും സംവിധായകരും തമ്മിലുള്ള പോര് മുറുകുകയായണ്.

ഇനി താൻ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തിനെതിരെ സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ലെന്നാണ് നിർമാതാക്കളുടെ മറുപടി നൽകിയിരിക്കുന്നത്. ഇതോടെ മലയാള സിനിമയിലെ ഫിലിം ചേംബറും ഈ പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ സിനിമകളുടെ ഷൂട്ട് തൽക്കാലം പാടില്ലെന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ ലിജോ അടക്കമുള്ള സംവിധായകർ രംഗത്ത് വന്നിരുന്നു. ജൂലായ് ഒന്നിന് തന്റെ പുതിയ ചിത്രം ‘എ’യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ലിജോ പറഞ്ഞിരുന്നു.

പണമുണ്ടാക്കുകയല്ല, മറിച്ച് തന്റെ കാഴ്ച്ചപ്പാട് അടക്കം പങ്കുവെക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് പറഞ്ഞാണ് ലിജോ ഫെയ്‌സ്ബുക്കിൽ എത്തിയത്. മഹാമാരിയുടെയും മതവെറിയുടെയും തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് വിഷാദത്തിന് അടിപ്പെട്ട് കലാകാരൻമാർ ജീവിതം അവസാനിപ്പിക്കുകയാണെന്നും, തന്റെ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്നത് സ്വന്തം തീരുമാനമാണെന്നും ലിജോ പറഞ്ഞു.

ഇതിന് പിന്നാലെ നിർമാതാാക്കളുടെ സംഘടനയും ഫിലി ചേംബറും രംഗത്തെത്തിയത്. ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്നും, അങ്ങനെ ചെയ്താൽ നിങ്ങൾ ദയനീയമായി തോൽക്കുമെന്നും ലിജോ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇന്ന് മുതൽ ഞാനൊരു സ്വതന്ത്ര സിനിമാ സംവിധായകനാണെന്നും, സിനിമയിൽ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവൻ മികച്ച സിനിമകൾ ഉണ്ടാക്കാൻ മാത്രമേ ഞാൻ മുടക്കൂ, മറ്റൊന്നും വേണ്ടി ചെലവാക്കില്ലെന്നും, എനിക്ക് യോജിച്ചതെന്ന് തോന്നുന്ന സ്ഥലത്ത് ഞാൻ സിനിമ പ്രദർശിപ്പിക്കുമെന്നും ലിജോ തുറന്ന് പറഞ്ഞിരുന്നു.

നേരത്തെ ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ എന്ന ലിജോയുടെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയൊരു വിവാദത്തിൽ ലിജോ പെടുന്നത്.