play-sharp-fill
ഏറ്റുമാനൂരിൽ ലതിക ഒത്തുതീർപ്പിലേക്ക്..! ലതിക കോട്ടയത്ത് വിമതയായേക്കും ; ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനോട് സ്‌നേഹം മാത്രമെന്ന് ലതികാ സുഭാഷ് : ലതിക വഴങ്ങിയത് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ

ഏറ്റുമാനൂരിൽ ലതിക ഒത്തുതീർപ്പിലേക്ക്..! ലതിക കോട്ടയത്ത് വിമതയായേക്കും ; ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനോട് സ്‌നേഹം മാത്രമെന്ന് ലതികാ സുഭാഷ് : ലതിക വഴങ്ങിയത് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂരിൽ സ്വതന്ത്രയായ മത്സരിക്കുമെന്ന് ഭീഷണിയുയർത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഏറ്റുമാനൂർ സീറ്റിന്റെ കാര്യത്തിൽ ലതികാ സുഭാഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന സൂചന.

തിങ്കളാഴ്ച രാവിലെ കുമാരനെല്ലൂരിലെ ലതികാ സുഭാഷിന്റെ വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിനെ രാജകുമാരാ എന്ന വിളിയോടുകൂടിയാണ് ലതിക സ്വീകരിച്ചത്. അനുനയ ചർച്ചകൾക്കായി എത്തിയ പ്രിൻസിനോട് ചാനൽ ക്യാമറകൾക്ക് മുൻപിൽ വിതുമ്പിക്കൊണ്ട് വൈകിപ്പോയെന്ന മറുപടിയാണ് ലതികാ സുഭാഷ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മാധ്യമങ്ങൾ പുറത്തിറങ്ങിയ ശേഷം നടത്തിയ ചർച്ചകൾക്കൊടുവിൽ ലതിക നിലപാടിൽ അയവ് വരുത്തുകയായിരുന്നു. തുടർന്ന് അഡ്വ. പ്രിൻസ് ലൂക്കോസ് സംസാരിക്കുന്നതിനിടയിൽ മുതിർന്ന കോൺ്രഗ്രസ് നേതാവ് ഏ.കെ ആന്റണി തന്നെ ലതികയെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സ്ഥാനാർത്ഥിത്വം നിഷേധിച്ച വിഷയത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകിയ ആന്റണി വിമതയായി മത്സരിക്കുമെന്ന നിലപാടിൽ നിന്നും പിന്മാറണമെന്നും ലതികയോട് ആവശ്യപ്പെട്ടു.

എന്നാൽ ഏറ്റുമാനൂർ സീറ്റിന്റെ കാര്യത്തിൽ കടുപിടുത്തം ഉപേക്ഷിച്ച ലതിക കോട്ടയത്ത് റിബൽ ആകുമെന്ന ഭീഷണി മുഴക്കുകയായിരുന്നു. കോട്ടയം സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. തന്നോട് അനീതി കാണിച്ചത് കോൺഗ്രസ് നേതാക്കളാണെന്ന് പറഞ്ഞ ലതികാ സുഭാഷ് കേരളാ കോൺഗ്രസിനോടും പ്രിൻസ് ലൂക്കോസിനോടും തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കോട്ടയം സീറ്റിൽ ലതികാ സുഭാഷ് റിബൽ സ്ഥാനാർത്ഥിയാകുമെന്ന സൂചന ലഭിച്ചത്.

തന്നെ ഇതുവരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരും തന്നെ വിളിക്കാൻ തയ്യാറാകുകയോ സംസാരിക്കാൻ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും ലതിക വ്യക്തമാക്കി. തന്റെ പാർട്ടി കോൺഗ്രസ് ആണെന്നും തനിക്ക് നേതാക്കളാരുമില്ലെന്നും ഒപ്പമില്ലെന്നും ഒപ്പമുള്ളത് പ്രവർത്തകർ മാത്രമാണെന്നും ലതിക വ്യക്തമാക്കി. ഇതോടെ കോട്ടയത്തോ ഏറ്റുമാനൂരിലോ തന്നെ ലതിക വിമതയായി തന്നെ രംഗത്ത് എത്തുമെന്ന് വ്യക്തമായി.