കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം; റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് വിയോജിപ്പ്
കോന്നി: കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വന്നതോടെ വിഭാഗിയത കൂടുതൽ ശക്തമായി. റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മുൻ ഡിസിസി പ്രസിഡൻ്റ് പാർട്ടി അംഗത്വം രാജി വെച്ചതിന് പിന്നാലെ വിയോജിപ്പുമായി കൂടുതൽ പേർ രംഗത്തെത്തി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ചേർന്ന യോഗത്തിൽ നിന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, എം എസ് പ്രകാശ്, എലിസബേത്ത് അബു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നത് ഇപ്പോൾ പാർട്ടിയെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. സമവായത്തിലൂടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കണമെന്ന് ഹൈക്കമാൻഡിനോടും കെപിസിസി യോടും ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.
കോന്നിയിലെ കോൺഗ്രസ് പാർട്ടിയെ തകർക്കാനും ഏകാധിപത്യം സ്ഥാപിക്കാനും ശ്രമിക്കുന്ന അടൂർ പ്രകാശിനോടും റോബിൻ പീറ്ററോടും യോജിച്ച് പ്രവർത്തിക്കാനാകില്ല എന്നും അവർ വ്യക്തമാക്കി. മണ്ഡലത്തിലെ യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
Iസ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പ്രതിഷേധം തണുക്കാത്തതിൽ കെപിസിസിയും അതൃപ്തി പ്രകടിപ്പിച്ചു. പ്രചാരണത്തിൽ സജീവമാകാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയെങ്കിലും അനുസരിക്കാൻ കോന്നിയിലെ കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല. പി മോഹൻരാജ് ഉൾപ്പെടെ ഉള്ള നേതാക്കൾ പാർട്ടി വിടാൻ പ്രധാന കാരണം കോൺഗ്രസിന് ഗ്രൂപ്പ് പോരാണ്.
മുൻ ഡിസിസി പ്രസിഡൻ്റുകൂടിയായ മോഹൻരാജ് പാർട്ടിയിലെ കടുത്ത അവഗണന സഹിക്കാനാവാതെയാണ് അംഗത്വം രാജി വെച്ചത്. ആറന്മുളയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിക്കാൻ നേതൃത്വത്തിന് കഴിഞില്ലെന്ന് മോഹൻരാജ് കുറ്റപ്പെടുത്തി.