ഗ്രൂപ്പിസത്തിന് ഇരയായ ലതികാ സുഭാഷ് എന്‍.സി.പി.യിലേക്കോ? പി.സി. ചാക്കോയുമായി ചര്‍ച്ച നടത്തി; ലതികയുടെ വരവിനെ സ്വാഗതം ചെയ്ത് എ.കെ.ശശീന്ദ്രന്‍
സ്വന്തം ലേഖകൻ കോട്ടയം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിനിരയായി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പി.യില്‍ ചേര്‍ന്നേക്കും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ലതികയുടെ വരവിനെ സ്വാഗതം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റുമിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതിക സുഭാഷ് കോണ്‍ഗ്രസുമായി അകന്നത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും […]