എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല; കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒഴുകിപോയി; റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു; എയ്ഞ്ചല്‍വാലി പള്ളിപ്പടിയിലെ വീടുകളിലും കടകളിലും വെള്ളം കയറി; പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം. പമ്പാനദിയുടെ കൈത്തോടായ ഓക്കന്‍തോട്ടിലൂടെയാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്. കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചു പോയതായി പ്രദേശവാസികള്‍ പറയുന്നു.

ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്.

റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു. എയ്ഞ്ചല്‍വാലി പള്ളിപ്പടിയിലെ വീടുകളിലും കടകളിലും വെള്ളം കയറി