ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും; എ കെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം
സ്വന്തം ലേഖിക
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും.
മുതിര്‍ന്ന നേതാവ് എ കെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് തൻ്റെ മടക്കം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 11 മണിയ്ക്കാണ് ഏകെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ച. പിന്നാലെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം നടന്ന അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ദാന ചടങ്ങില്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച വ്യക്തമായ സൂചന ചെറിയാന്‍ ഫിലിപ്പ് നല്‍കിയിരുന്നു.
ഉമ്മന്‍ ചാണ്ടി തൻ്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്. 20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിൻ്റെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്.
ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്തിൻ്റെൻ്റെ ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. ആ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.