കേരളത്തിലും ജാതി വിവേചനമോ..? കലാഭവൻമണിയോടെ സഹോദരൻ ആർ.എൽ.പി രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചത് ജാതിവിവേചനത്തെ തുടർന്നെന്ന് ആരോപണം; ഓൺലൈൻ നൃത്താവരണത്തിന് അനുമതി നിഷേധിച്ച് അക്കാദമി

കേരളത്തിലും ജാതി വിവേചനമോ..? കലാഭവൻമണിയോടെ സഹോദരൻ ആർ.എൽ.പി രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചത് ജാതിവിവേചനത്തെ തുടർന്നെന്ന് ആരോപണം; ഓൺലൈൻ നൃത്താവരണത്തിന് അനുമതി നിഷേധിച്ച് അക്കാദമി

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: കലാഭവൻ മണിയുടെ വേർപ്പാടിന്റെ നീറ്റൽ മലയാള കലാലോകത്തെ വിട്ടുമാറും മുൻപ് മണിയുടെ സഹോദരൻ ഉറക്കഗുളിക കഴിഞ്ഞ ആശുപത്രിയിലായത് വിവാദത്തിൽ. അക്കാദമിയിൽ നാട്യാവതരണത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ അക്കാദമിയോടുള്ള പ്രതിഷേധ സൂചനകമായി രാമകൃഷ്ണൻ ആത്മഹത്യാ ശ്രമം നടത്തിയത്. ഇതിനിടെ കേരളത്തിലും ജാതി വിവേചനമാണെന്നും, കലാഭവൻ മണിയും രാമകൃഷ്ണനും ഇത്തരത്തിൽ വിവേചനത്തിന്റെ ഇരയാണ് എന്ന വാദവും ഉയർന്നിട്ടുണ്ട്.

മണിയോടെ സഹോദരനും നടനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനെ ശനിയാഴ്ച വൈകിട്ടോടെയാണ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി ഉറക്കുഗുളിക ഉള്ളിൽ ചെന്ന നിലയിലാണ് ആശുപത്രിയിലാക്കിയത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണനെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ നൃത്താവതരണത്തിന് തനിക്ക് അവസരം നിഷേധിച്ച കേരള സംഗീത നാടക അക്കാദമിയുടെ നടപടിക്കെതിരെ രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അക്കാദമിക്ക് മുമ്ബിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. അക്കാദമി ജാതീയ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.

നാല് വർഷമായി താൻ അക്കാദമിയിൽ ഒരു വേദി ചോദിച്ച് കയറിയിറങ്ങുകയാണെന്നും തന്നെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നൃത്തത്തിൽ പി.എച്ച്.ഡി ഉൾപ്പെടെയുള്ള തന്റെ യോഗ്യത സർട്ടിഫിക്കറ്റുകൾ കത്തിച്ച് കളയുകയാണോ വേണ്ടതെന്ന് അക്കാദമി പറഞ്ഞുതരണമെന്ന് രാമകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.

എന്നാൽ, ആർ.എൽ.വി രാമകൃഷ്ണൻറെ ആരോപണം തെറ്റാണെന്നും നൃത്തകലാരൂപങ്ങൾക്കുൾപ്പെടെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു അക്കാദമിയുടെ വിശദീകരണം.