കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് പേർക്ക് ഗുരുതര പരിക്ക് ; വിദഗ്ധ അന്വേഷണം നടത്തുമെന്ന് നാവിക സേന : രക്ഷാപ്രവർത്തനത്തിന് താമസമുണ്ടായതായി ദൃക്സാക്ഷികൾ

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് പേർക്ക് ഗുരുതര പരിക്ക് ; വിദഗ്ധ അന്വേഷണം നടത്തുമെന്ന് നാവിക സേന : രക്ഷാപ്രവർത്തനത്തിന് താമസമുണ്ടായതായി ദൃക്സാക്ഷികൾ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിനിടെ തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. പരിക്കേറ്റവരെ നാവികസേനയുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഐ എന്‍ എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ വിദഗ്ധ അന്വേഷണം നടക്കുമെന്ന് നാവിക സേന അറിയിച്ചു.

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുന്ന സമയത്താണ് അപകടം ഉണ്ടായത്.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് താമസം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം അപകടം സംഭവിച്ച ഗ്ലൈഡര്‍ സംഭവസ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തു.