തമിഴ്നാട്ടിലെ കൊടും ക്രിമിനലുകളായ കുറുവ മോഷണസംഘം കോട്ടയത്ത് എത്തി; അതിരമ്പുഴ ഭാഗത്ത് കൂടി കള്ളന്മാർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്; അതീവ ജാഗ്രതാ നിർദ്ദേശം

തമിഴ്നാട്ടിലെ കൊടും ക്രിമിനലുകളായ കുറുവ മോഷണസംഘം കോട്ടയത്ത് എത്തി; അതിരമ്പുഴ ഭാഗത്ത് കൂടി കള്ളന്മാർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്; അതീവ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്നാട്ടിലെ പെരും കള്ളന്മാരും അക്രമികളുമായ കുറുവാ സംഘം കോട്ടയത്തെത്തി.

അതിരമ്പുഴ ഭാഗത്ത് കൂടി ഇവർ ആയുധങ്ങളുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അതിരമ്പുഴ പഞ്ചായത്ത് അധികാരികളും, എറ്റുമാനൂർ പൊലീസും അറിയിച്ചു.

കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേൽ, മനയ്ക്കപാടം ഭാഗങ്ങളിൽ ഇന്നലെ വെളുപ്പിനെ കുറുവ സംഘങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന തിരിട്ടു ഗ്രാമത്തിൽ നിന്നും വരുന്ന തസ്‌കരൻമാരുടെ മോഷണ ശ്രമം നടക്കുകയുണ്ടായി.

കൊടിയ കുറ്റവാളികളും , ക്രൂരൻമാരുമായ ഇവർ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻ കൊലപാതകങ്ങൾ പോലും നടത്താൻ മടിയില്ലാത്തവരാണ് .

ഏറ്റുമാനൂർ സ്റ്റേഷൻ അന്വേഷണം നടത്തുകയും അതിരമ്പുഴ പഞ്ചായത്തും പൊലീസുമായി ചേർന്ന് അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.

നിർദേശങ്ങൾ ഇവ

1, അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിക്ഷക്കാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.

2,അസമയത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക

3, അയൽ പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.

4 , വീടിൻ്റെ പുറത്തേക്ക് ലൈറ്റ് ഇട്ട് കിടന്നോണം

ദുരൂഹ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ ഈ നമ്പരുകളിൽ വിളിക്കുക

എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം – 112

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ -9497931936,

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ -0481-2597210.