ബി.ഡി.ജെ.എസ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം

ബി.ഡി.ജെ.എസ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും.

നിയോജക മണ്ഡലം പ്രസിഡൻ്റ അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി പി.അനിൽകുമാർ മുഖ്യ പ്രസംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ രാഷ്ട്രീയ വിശദീകരണവും ജില്ലാ ജോയിൻ്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല സംഘടനാ സന്ദേശവും നല്കും.

നിയോജക മണ്ഡലം സെക്രട്ടറി ഷെജി ഹരിപ്രിയം സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി റ്റി.റ്റി.മോഹനൻ കൃതജ്ഞതയും പറയും.

തുടർന്ന് പുതിയ നിയോജക മണ്ഡലം കൗൺസിൽ രൂപീകരണവും മുൻസിപ്പൽ പഞ്ചായത്ത് പോഷക സംഘടനാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

സമ്മേളനത്തിൽ ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കും.