play-sharp-fill
മീനച്ചിലാറ്റിന്റെ കുത്തൊഴുക്കിൽ പെട്ട് യുവാവിന്  അഗ്നിരക്ഷാ സേനയും  പൊലീസും രക്ഷകരായി; കടവിൽ നിന്നും തല കറങ്ങി ആറ്റിലേക്ക് വീണ് മണിക്കൂറോളം മരണവുമായി മല്ലിട്ട് ജീവിതത്തിലേക്ക്

മീനച്ചിലാറ്റിന്റെ കുത്തൊഴുക്കിൽ പെട്ട് യുവാവിന് അഗ്നിരക്ഷാ സേനയും പൊലീസും രക്ഷകരായി; കടവിൽ നിന്നും തല കറങ്ങി ആറ്റിലേക്ക് വീണ് മണിക്കൂറോളം മരണവുമായി മല്ലിട്ട് ജീവിതത്തിലേക്ക്

സ്വന്തം ലേഖകൻ

കിടങ്ങൂർ: ചേർപ്പുങ്കൽ പള്ളി ഭാഗത്ത് കടവിൽ നിന്നും തലകറങ്ങി ആറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേനയും, കിടങ്ങൂർ പൊലീസും ചേർന്നു സാഹസികമായി രക്ഷപെടുത്തി.

ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.കടവിൽ നിന്നും ആറ്റിലേക്ക് വീണ് കുത്തൊഴുക്കിൽ പെട്ട യുവാവ് മുളങ്കൂട്ടത്തിൽ മണിക്കൂറുകളോളം പിടിച്ചു കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങൂർ പാറേമാക്കൽ ജിജിയുടെ മകൻ ആഷിക് (25)ആണ് മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.

ചേർപ്പുങ്കൽ പള്ളിയിൽ വന്നതിനു ശേഷം നടയിൽ നിന്ന് മീനച്ചിലാറ്റിലേക്ക് വീണ് കിലോമീറ്ററുകൾ ഒഴുക്കിൽ പെട്ട് നീങ്ങിയ യുവാവിനെ സാഹസികമായി കിടങ്ങൂർ SHO ബിജു കെ ആർ ഉം സംഘവുമാണ് രക്ഷപെടുത്തിയത്. SI കുര്യൻ മാത്യു, Asi ജയചന്ദ്രൻ , സുരേഷ്, സുനിൽകുമാർ എം ജിതേഷ് എന്നിവരും , നാട്ടുകാരും ഉണ്ടായിരുന്നു.

വെള്ളം കുടിച്ച് അവശനായ യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ആഷിക്ക് കിലോമീറ്ററുകളോളം ഒഴുകി നീങ്ങി.

ഇടയ്ക്ക് നീന്തിയും, കൈകാലിട്ടടിച്ചും വെള്ളത്തിൽ താഴാതെ പിടിച്ചു നിൽക്കുകയായിരുന്നു ആഷിക്ക്.