play-sharp-fill
പുലര്‍ച്ചെ ആകാശത്ത് വെള്ളിവെളിച്ചം; പരിഭ്രാന്തരായി മത്സ്യത്തൊഴിലാളികള്‍

പുലര്‍ച്ചെ ആകാശത്ത് വെള്ളിവെളിച്ചം; പരിഭ്രാന്തരായി മത്സ്യത്തൊഴിലാളികള്‍

സ്വന്തം ലേഖിക

കു​​​മ​​​ര​​​കം: കാ​​​യ​​​ലി​​​ല്‍ പ​​​ണി​​​യെ​​​ടു​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​മ്പരി​​​പ്പി​​ച്ച് പു​​​ല​​​ര്‍​​​ച്ചെ ആ​​​കാ​​​ശ​​​ത്തി​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​യ വെ​​​ള്ളി​​​വെ​​​ളി​​​ച്ചം.


ഞായറാഴ്ച്ച പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​ണ് ആ​​​കാ​​​ശ​​​ത്ത് വെ​​​ള്ളി​​​വെ​​​ളി​​​ച്ചം ദൃ​​​ശ്യ​​​മാ​​​യ​​​ത്. സ​​​ര്‍​​​ക്ക​​​സു​​​കാ​​​ര്‍ പ​​​ര​​​സ്യ​​​ത്തി​​​നാ​​​യി തെ​​​ളി​​​​​ക്കു​​​ന്ന വെ​​​ളി​​​ച്ച​​​ത്തി​​​ന്‍റെ പ​​​തി​​​ന്‍​​​മ​​​ട​​​ങ്ങാ​​​യി​​​രു​​​ന്നു പ്ര​​​കാ​​​ശ​​​മെ​​​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​​​കാ​​​ശ​​​ത്തേ​​​യും കാ​​​യ​​​ലി​​​നെ​​​യും പ്ര​​​ഭാ​​​പൂ​​​രി​​​ത​​​മാ​​​ക്കി​​​യ വെ​​​ള്ളി​​​വെ​​​ളി​​​ച്ച​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം എ​​​ന്താ​​​ണെ​​​ന്ന​​​റി​​​യാ​​​തെ പ​​​ക​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഫോ​​​ണി​​​ല്‍ ക​​​ര​​​യി​​​ലു​​​ള്ള​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും യ​​​ഥാ​​​ര്‍​​​ഥ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. പി​​​ന്നീ​​​ട് മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​​​ക്കു​​​ശേ​​​ഷം ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍​​കൂ​​​ടി ഐ​​​എ​​​സ്‌ആ​​​ര്‍​​​ഒ വി​​​ക്ഷേ​​​പി​​​ച്ച റോ​​​ക്ക​​​റ്റാ​​​ണ് ത​​​ങ്ങ​​​ള്‍ ക​​​ണ്ട​​​തെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക മാ​​​റി​​​യ​​​ത്.

ഐ​​​എ​​​സ്‌ആ​​​ര്‍​​​ഒ​​​യു​​​ടെ 2022ലെ ​​​ആ​​​ദ്യ വി​​​ക്ഷേ​​​പ​​​ണ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ ന​​​ട​​​ന്ന​​​ത്. ഭൗ​​​മ​​​നി​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ ഇ​​​ഒ​​​എ​​​സ്-04 ഉം ​​​ര​​​ണ്ട് ചെ​​​റു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​മാ​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ച​​​ത്.

ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ ഞായറാഴ്ച്ച പു​​​ല​​​ര്‍​​​ച്ചെ 5.59 നാ​​ണ് വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ന്ന​​​ത്. പി​​​എ​​​സ്‌എ​​​ല്‍​​​വി സി 52 ​​​റോ​​​ക്ക​​​റ്റാ​​ണ് വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

1710 കി​​​ലോ​​​ഗ്രാം ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ് ഇ​​​ഒ​​​എ​​​സ്-04 ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പേ​​​സ് സ​​​യ​​​ന്‍​​​സ് ആ​​​ന്‍​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ഇ​​​ന്‍​​​സ്പെ​​​യ​​​ര്‍​​​സാ​​​റ്റ്-​​​ഒ​​​ന്നും ഐ​​​എ​​​സ്‌ആ​​​ര്‍​​​ഒ​​​യു​​​ടെ ഐ​​​എ​​​ന്‍​​​എ​​​സ്-2 ടി​​​ഡി​​​യു​​​മാ​​​ണ് ഇ​​​തോ​​​ടൊ​​​പ്പം വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ആ​​​ളു​​​ക​​​ള്‍​​​ക്ക് ഇ​​​ത് ദ​​ര്‍​​ശി​​ക്കാ​​​നാ​​​യി.