പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ ഇറങ്ങിയോടി ; അന്വേഷണം ആരംഭിച്ച് പൊലീസ്

പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ ഇറങ്ങിയോടി ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം.

രാവിലെ യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.