play-sharp-fill
കുമരകത്തേക്ക് വരിക കരിമീൻ വിലകുറഞ്ഞു. മത്സ്യ സംഘത്തിൽ ഇന്നത്തെ വില കിലോഗ്രാമിന് 300 രൂപ:

കുമരകത്തേക്ക് വരിക കരിമീൻ വിലകുറഞ്ഞു. മത്സ്യ സംഘത്തിൽ ഇന്നത്തെ വില കിലോഗ്രാമിന് 300 രൂപ:

സ്വന്തം ലേഖകൻ

കുമരകം : കരിമീൻ കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് കുമര കത്തേക്കു വരിക. കുമരകത്തെ മത്സ്യ സഹകരണ സംഘത്തിൽ ഇന്ന് കരിമീനിന്

കിലോഗ്രാമിന് 300 രൂപയേ വിലയുള്ളു. ഇന്നു കരിമീൻ വൻതോതിൽ ലലിച്ചതോടെയാണ് വില കുറച്ചത്. ബി.വിഭാഗത്തിലുള്ള കരിമീനിനാണ് 300 രൂപയ്ക്ക് ലഭിക്കുന്നത്. ഇന്നലെ 350 രൂപയായിരുന്നു വില. 50 രൂപയാണ് കുറവു ചെയ്തത്. ഈ സീസണിൽ ബി വിഭാഗത്തിലുള്ള കരിമീനിന് 400 രൂപ വരെ ഉയർന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 5.30 – വരെയാണ് മത്സ്യ സഹകരണ സംഘത്തിന്റെ പ്രവർത്തനം. കുമരകം ചന്ത, ചീപ്പു ങ്കൽ . ചൂളപ്പടി എന്നിവിടങ്ങളിലായി മൂന്നിടത്ത് മത്സ്യ സഹകരണ സംഘങ്ങളുണ്ട്.

എ പ്ലസ് എ വിഭാഗങ്ങളിലുള്ള കരിമീൻ ഇന്നു സ്റ്റോക്ക് കുറവാണ്. ഞായറാഴ്ച മത്സ്യ തൊഴിലാളികൾ കായലിൽ പോകാത്തതാണ് കാരണം.

കുമരകത്തെ മത്സ്യസഹകരണ സംഘത്തിലെ നിലവിലെ വില നിലവാരം (ബ്രായ്ക്കറ്റിൽ പഴയ വില)

എ. പ്ലസ് 530( 550 )

എ. 490 (510)

ബി. 300 ( 400)

സി. 260 (260)