play-sharp-fill
കെ.ഫോണ്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി;ഹര്‍ജിയിലെ പൊതുതാല്‍പര്യം എന്താണെന്ന് ആരാഞ്ഞ് ഹൈക്കോടതി.

കെ.ഫോണ്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി;ഹര്‍ജിയിലെ പൊതുതാല്‍പര്യം എന്താണെന്ന് ആരാഞ്ഞ് ഹൈക്കോടതി.

സ്വന്തം ലേഖിക.

കൊച്ചി: കെ.ഫോണ്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച്‌ ഹൈക്കോടതി.

 

ഹര്‍ജിയിലെ പൊതുതാല്‍പര്യം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. 2019ലെ തീരുമാനത്തെ 2024ല്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം സമര്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അത് ലഭിച്ച ശേഷം ഹര്‍ജി സമര്‍പ്പിച്ചാല്‍ മതിയായിരുന്നല്ലോ എന്ന് കോടതിയും ആരാഞ്ഞു.

 

ര്‍ജിയില്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചില്ല. ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ കോടതി ഹര്‍ജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.