play-sharp-fill
വീട്ടിലിരുന്ന് മദ്യപാനം നടത്തുന്നത് എതിർത്തു; കിടപ്പുരോഗിയായ അമ്മയെ മകൻ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

വീട്ടിലിരുന്ന് മദ്യപാനം നടത്തുന്നത് എതിർത്തു; കിടപ്പുരോഗിയായ അമ്മയെ മകൻ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ :വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മാവേലിക്കര തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനത്തില്‍ പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. .

ബിനീഷ് തന്നെയാണ് അമ്മ മരിച്ചു കിടക്കുന്നതായി പ്രദേശവാസികളോട് പറഞ്ഞത്. പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല്‍ മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഴുത്തില്‍ ഷാള്‍ മുറുക്കി അമ്മയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.