ശബരിമല പാതയിലെ കരികല്ലുംമൂഴി സമാന്തര പാത യാഥാർഥ്യമാക്കും :അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
സ്വന്തം ലേഖകൻ
എരുമേലി: എരുമേലി ശബരി പാതയിലെ കരിങ്കല്ലുoമുഴി ജംഗ്ഷഷനിലെ കയറ്റവും വളവും ഒഴിവാക്കി സമാന്തര പാത നിർമ്മിക്കുന്നതിന്റെ മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ വിവിധ നിവേദനങ്ങളുടെ തീരുമാനത്തിനായി കരിങ്കല്ലുംമൂഴിയിൽ എത്തുകയായിരുന്നു .
എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, വൈസ്സ്പ്രസിഡണ്ട് ബിനോയ് ഇലവുങ്കൽ , പഞ്ചായത്ത് അംഗങ്ങളായ ജസ്ന നജീബ്, വി ഐ അജി, നാസർ പനച്ചി, സുനിൽ മണ്ണിൽ, ,സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ സി ജോർജുകുട്ടി, എരുമേലി ലോക്കൽ സെക്രട്ടറി പി കെ ബാബു, കേരളാ കോൺഗ്രസ്സ് നേതാക്കളായ പി ജെ സെബാസ്റ്റ്യൻ .സുശീൽകുമാർ പുതുപ്പറമ്പിൽ .ജോബി ചെമ്പകത്തുകൽ ,ജെയിസൺ കുന്നത്തുപുരയിടം , കരിങ്കല്ലുoമുഴി വികസന സമിതി പ്രസിഡണ്ട് ജോമോൻ ചാലക്കുഴി, പ്രസ് ക്ലബ്ബ് സെക്രട്ടറി സോജൻ ജേക്കബ് എന്നിവരും വകുപ്പ് ഉദ്യോഗസ്ഥരായ നാഷണൽ ഹൈവേ എ എക്സ് ഇ :സിനി മെറിൻ എബ്രഹാം ,പൊതുമരാമത്ത് എ എക്സ് ഇ :പ്രെസ്സി പി ഡി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി ശബരിമല പാതയിലെ കരികല്ലുംമൂഴി കയറ്റത്തിന്റെ അപകട സാധ്യത ഒഴിവാക്കുന്നതിന് സമാന്തര പാത ഒരുക്കുന്നതിന് സാധ്യമായ എല്ലാം ചെയ്യുമെന്ന് എം എൽ എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
ഇതിനായി സ്ഥലമൊരുക്കുന്നതിനും സാധ്യത പഠനം നടത്തി രൂപരേഖ തയ്യാറാക്കുന്നതിനും സമിതിയെ നിയോഗിക്കും .അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉള്ള എല്ലാ പരിശ്രമവും നടത്തുമെന്നും അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു .