ഗുണ്ടാപ്രവർത്തനം അവസാനിപ്പിക്കണം; വലതു കാലും, ഇടതു കൈയ്യും വെട്ടും; ഭാര്യയ്ക്കും, മക്കൾക്കും, മാതാപിതാക്കൾക്കും വിഷം നല്കി കൊല്ലും; തിരുവഞ്ചൂരിന് പിന്നാലെ ആലപ്പുഴ എം എൽ എ ചിത്തരഞ്ജനും വധഭീഷണി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. എംഎല്‍എ ഹോസ്റ്റലിലേക്ക് വന്ന കത്തിലാണ് വധഭീഷണി സന്ദേശം.
മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നയാളുടെ പേരിലാണ് കത്ത് വന്നത്. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎല്‍എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഗുണ്ടാ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വലത് കാലും ഇടത് കൈയും വെട്ടി ആലപ്പുഴ മുന്‍സിപാലിറ്റിക്ക് മുന്നില്‍ വയ്ക്കും”.
ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും വിഷം നല്കി കൊല്ലും. 9 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടുപോകണം.’ എഎ റഹീം, എഎന്‍ ഷംസീര്‍ എന്നീ ഗുണ്ടകളെയും ഇത് അവസ്ഥയ്ക്ക് വിധേയരാക്കും.” തുടങ്ങിയ കാര്യങ്ങളാണ് കത്തില്‍ പറയുന്നത്.
ജൂണ്‍ 30 ന് എംഎല്‍എയും മുന്‍ അഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കില്‍ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് നിന്നാണ് കത്തയച്ചത്.
സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയം. തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലെ ക്രിമിനലുകളാണ് ഇതിനു പിന്നില്‍. തിരുവഞ്ചൂര്‍ അഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവര്‍.
.കത്തിലുള്ളത് വടക്കന്‍ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തില്‍ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ടിപി കേസില്‍ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലുമുണ്ട്. ഭാഷയും ശൈലിയും വരികള്‍ക്കിടയിലെ അര്‍ത്ഥവും നോക്കിയാല്‍ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല.
സംഭവത്തില്‍ തുടരന്വേഷണം തിരുവനന്തപുരത്തേക്കു മാറ്റി. ഭീഷണിക്കത്ത് ലഭിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആയതിനാല്‍ അന്വേഷണ സൗകര്യത്തിനു വേണ്ടിയാണു കേസ് മാറ്റയത്. നിലവില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൊഴിയും വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ കെ.വിജയന്‍ രേഖപ്പെടുത്തി. കത്ത് അയച്ചത് കോഴിക്കോടു നിന്നും കത്ത് ലഭിച്ചത് തിരുവനന്തപുരത്തുമാണ്.