ഉപദേശിയുടെ സ്പെഷ്യൽ ഉപദേശം സ്ത്രീകൾക്ക് മാത്രം; സന്ധ്യ മയങ്ങിയാൽ നാട്ടിലുള്ള സ്ത്രീകളുടെ ഉമ്മ വേണം; മാറിടത്തിൻ്റെ വലിപ്പമറിയണം; ഫെയ്സ് ബുക്കിൽ ചരിചയപ്പെട്ട യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ച കോട്ടയത്തെ പാസ്റ്റർ തോമസ് ജോണിന് എട്ടിൻ്റെ പണി കൊടുത്ത് യുവതി

ഉപദേശിയുടെ സ്പെഷ്യൽ ഉപദേശം സ്ത്രീകൾക്ക് മാത്രം; സന്ധ്യ മയങ്ങിയാൽ നാട്ടിലുള്ള സ്ത്രീകളുടെ ഉമ്മ വേണം; മാറിടത്തിൻ്റെ വലിപ്പമറിയണം; ഫെയ്സ് ബുക്കിൽ ചരിചയപ്പെട്ട യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ച കോട്ടയത്തെ പാസ്റ്റർ തോമസ് ജോണിന് എട്ടിൻ്റെ പണി കൊടുത്ത് യുവതി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: രാവിലെ ദൈവവചനങ്ങള്‍ പ്രസംഗിക്കും. രാത്രിയില്‍ ഉമ്മ വേണം, മാറിടത്തിൻ്റെ വലിപ്പം അറിയണം. യുവതിയുടെ ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അശ്ശീല സന്ദേശം അയച്ച് കൊടുത്തു നിര്‍വൃതിയടഞ്ഞ പാസ്റ്റര്‍ തോമസ് ജോണിനെതിരെ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ യുവതി ഓവര്‍സീയര്‍ ആന്റ് കൗണ്‍സില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണിലും, കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

വൃത്തിക്കെട്ടതും അശ്ലീലം നിറഞ്ഞതുമായ മെസേജുകളാണ് പാസ്റ്റര്‍ തോമസ് ജോണ്‍ യുവതിയ്ക്ക് അയച്ചുകൊടുത്തത്. മാറിടം വലുതാണോ, ഉമ്മ തരട്ടേ, കടി തരട്ടേ, തുടങ്ങി അശ്ലീലം നിറത്ത മെസേജുകളാണ് അയച്ചത്. ഫേസ്ബുക്ക് മെസേഞ്ചറില്‍ വീഡിയോ കോളില്‍ വരാനും വിരുതനായ പാസ്റ്റര്‍ തോമസ് ജോണ്‍ മടികാട്ടിയില്ല. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റര്‍ തോമസ് ജോണിനെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കദിവസങ്ങളിലും രാത്രികളിലാണ് പാസ്റ്റര്‍ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകള്‍ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിംഗ് പിന്നീട് അശ്ലീലയിലേക്ക് വഴിമാറുകയായിരുന്നു.

 

 

ദൈവവചനം മത്രം പ്രസംഗിച്ചു നടക്കുന്ന പാസ്റ്റര്‍ക്ക് രാത്രിയിലാണ് പിശാചിന്റെ പരകായപ്രവേശം ഉണ്ടാകുന്നത്. അതോടെ പാസ്റ്റര്‍ സഭയിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അശ്ലീലത നിറഞ്ഞ മെസേജുകള്‍ അയച്ച് തുടങ്ങും. പകല്‍ വെളിച്ചത്തില്‍ അമ്മ, സഹോദരി, മകള്‍ എന്നെല്ലാം വിശേഷിപ്പിക്കുന്ന സ്ത്രീകള്‍ രാത്രിയില്‍ പ്രായഭേദമന്യേ പാസ്റ്റര്‍ക്ക് ‘ടാ… മോളു ഒക്കെ ആണ്.

 

ഇയാള്‍ക്കെതിരെ നിരവധി യുവതികള്‍ മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ആദ്യമാണ്. സ്ത്രീകളെ സഹോദരി എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്യുന്ന ഈ പാസ്റ്ററുടെ തനിനിറം പുറത്ത് വന്നതോടെ ഇനിയും ഇയാള്‍ക്കെതിരെ പരാതിയുമായി ധൈര്യപൂര്‍വ്വം സ്ത്രീകള്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം

 

സംഭവത്തെ പറ്റി യുവതി പറയുന്നതിങ്ങനെ:- മെയ്മാസം അഞ്ചിന് ഹോംനേഴ്സായ യുവതി തോമസ് ജോണിന് ഫെയ്സ് ബുക്കില്‍ സുഹൃത്താകാനായി റിക്വസ്റ്റ് അയച്ചു. പാസ്റ്റർ ആയതിനാലാണ് യുവതി തോമസ് ജോണിന്

റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് പാസ്റ്റര്‍ യുവതിയെ സുഹൃത്താക്കി. അന്നേ ദിവസം പാസ്റ്ററുടെ ജന്മദിനമാണെന്ന് കണ്ട യുവതി ഫെയ്സ് ബുക്ക് വഴി ആശംസ അറിയിച്ചു. ഇതോടെ പാസ്റ്റര്‍ തിരികെ നന്ദി അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. ഇരുവരും സന്ദേശം അയച്ചു പരിചയപ്പെട്ടതിന് ശേഷമാണ് ഇയാള്‍ ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ച് മെസേജ് അയച്ചു തുടങ്ങിയത്.

 

അതേസമയം, യുവതി ആരോപണം നടത്തുന്നത് ചിലരുടെ ഗൂഢാലോചനയാണെന്നാണ് പാസ്റ്റര്‍ തോമസ് ജോണിന്റെ പ്രതികരണം. താന്‍ ഇത്തരത്തില്‍ ആരോടും സംസാരിച്ചിട്ടില്ലെന്നും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്നുമാണ് തോമസ് ജോണിൻ്റെ വിശദീകരണം.