പ്രകൃതിക്കുമേലുള്ള അമിതമായ കടന്നുകയറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിനും മഹാമാരിക്കും കാരണം: സ്പീക്കർ എം.ബി.രാജേഷ്

പ്രകൃതിക്കുമേലുള്ള അമിതമായ കടന്നുകയറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിനും മഹാമാരിക്കും കാരണം: സ്പീക്കർ എം.ബി.രാജേഷ്

സ്വന്തം ലേഖകൻ

കോട്ടയം.
വികസനത്തിൻറെ പേരിൽ
വനം വെട്ടി നശിപ്പിക്കുന്നതുൾപ്പെടെയുള്ള ഭൂമിയോടും പ്രകൃതിയോടുമുള്ള മനുഷ്യൻറെ കടന്നുകയറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരിക്കും കാരണമെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് .

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംസ്ഥാനകമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണ ത്തോടനുബന്ധിച്ചു നടന്ന വെബിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയും കായലും തോടുകളും പുഴകളും സംരക്ഷിച്ച് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ കാത്തുസൂക്ഷിച്ചില്ലായെങ്കിൽ ഉന്നതമായ ജീവിതം വാടിക്കരിഞ്ഞു പോകുന്നതിനു കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും വലിയ സമ്പത്ത് മനുഷ്യൻറെ ആരോഗ്യമാണ്.പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുമാത്രമേ ഇതു നേടിയെടുക്കാൻ കഴിയു എന്ന് അദ്ദേഹം കൂട്ടിചേർത്തു.ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ആമുഖ പ്രഭാഷണം നടത്തി.മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,സി.പി.നാരായണൻ എക്സ് എം.പി, ഡോ.പി.കെ.ജനാർദ്ദനകുറുപ്പ് ,അഡ്വ.കെ.അനിൽകുമാർ,സി.എസ്സ്.സുജാത എക്സ് എംപി,
ഇ വേലായുധൻ,
എം.എ.ഫ്രാൻസിസ്,ബൈജുവയലത്ത്,ബാബുജോസഫ്,
സി.എച്ച്.വൽസൻ,എം.മോഹനൻ ,മൃത്യുഞ്ജയൻ എന്നിവർ വെബിനാറിൽ പങ്കെടുത്തു.