കെഎസ്ആര്‍ടിസിയുടെ എറണാകുളം ജനശതാബ്ദി സര്‍വ്വീസ് 100 ദിവസം പിന്നിട്ടു; അഞ്ച് സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടര്‍ ഇല്ലാത്ത സര്‍വീസായ എറണാകുളം എസി ലോ ഫ്ലോര്‍ സര്‍വിസ് ഇന്ന് 100 ദിവസം പിന്നിട്ടു.
അതിന്റെ വിജയം ഉള്‍ക്കൊണ്ട് ഇന്ന് ഒരു സര്‍വിസ് കൂടി ആരംഭിച്ചു. രാവിലെ 5.10 ന് തിരിച്ച് 9.40ന് എറണാകുളം എത്തുന്ന വിധമാണ് ഇപ്പോഴുള്ള സര്‍വീസ് ക്രമികരിച്ചിരുന്നതെങ്കിലും 9.20ന് മുന്‍പേ ബസ് എറണാകുളത്ത് എത്തിച്ചേരുന്നുണ്ട്. ഈ സര്‍വീസ് ഇന്ന് മുതല്‍ യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എറണാകുളം ഹൈക്കോടതിയിലേക്ക് നീട്ടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്കാരുടെ സൗകര്യാര്‍ത്ഥമാണ് പുതിയ സര്‍വിസ് ആരംഭിച്ചിട്ടുള്ളത്. വെകുന്നേരം 0510 ന് തമ്പാനൂരില്‍ നിന്നും തിരിച്ച് രാത്രി 2240ന് നെടുമ്പാശേരിയില്‍ എത്തിചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
5 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്ന് ചേരുന്ന ഈ ബസിന് കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി, എന്നിവടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കണ്ടക്ടര്‍ ഇല്ലാത്ത ഈ ബസില്‍ ഡ്രൈവര്‍ തന്നെ ടിക്കറ്റ് നല്‍കും. ഓണ്‍ ലൈന്‍ ആയും ടിക്കറ്റ് എടുക്കാം.
നെടുമ്പാശേരിയില്‍ നിന്നും രാവിലെ 4.30 തിരിക്കുന്ന ബസ് 1 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.