വേനല്‍ക്കാലത്ത് ഉണ്ടാകുന്ന  ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം;  നിര്‍ജലീകരണം ഉള്‍പ്പെടെ തടയും; തണ്ണിമത്തൻ്റെ  ആരോഗ്യഗുണങ്ങള്‍ ഇവയാണ്

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം; നിര്‍ജലീകരണം ഉള്‍പ്പെടെ തടയും; തണ്ണിമത്തൻ്റെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സ്വന്തം ലേഖിക

കോട്ടയം: വേനല്‍ക്കാലത്ത് ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായ ഫലമാണ് തണ്ണിമത്തന്‍.

ഇതില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗപ്രതിരോധത്തിന് സഹായകമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ‘ലൈകോപീന്‍’ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച ഫലവര്‍ഗവുമാണിത്.

പുളിച്ച്‌ തികട്ടല്‍ പ്രശ്നമുള്ളവര്‍ക്ക് മികച്ച പ്രതിവിധിയാണ് തണ്ണിമത്തന്‍. ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ കഷണങ്ങളാക്കി കഴിക്കുന്നതാണ് പോഷകഗുണം ലഭിക്കാന്‍ നല്ലത്.