കലിപ്പ് തീരണില്ലടെ..!! പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും ; വൈദ്യുത ബിൽ അടക്കാഞ്ഞതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ ആണ് ഫ്യൂസ് ഊരിയത് . എന്നാൽ ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് […]

ഇനി മാസം തോറും ‘ഷോക്ക്’..!! സംസ്ഥാനത്ത് പ്രതിമാസം വൈദ്യുതി നിരക്ക് കൂടും; ഇന്ധന സർചാർജ് കൂട്ടാൻ കെഎസ്ഇബിക്ക് അനുമതി..! ജൂൺ ഒന്നു മുതൽ നിലവിൽ വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതിയിൽ പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും. വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് […]

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം..!! കെഎസ്ഇബി ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ്..!! കൊച്ചി സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ഇബി ജീവനക്കാരന്‍ എന്ന വ്യാജേന ലക്ഷങ്ങള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിയെടുത്തത്. പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 18നാണ് തട്ടിപ്പുകളുടെ തുടക്കം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശത്തിലൂടെയാണ് ലക്ഷങ്ങള്‍ തട്ടിയത്. കെഎസ്ഇബിയുടെ സന്ദേശമെന്ന് കരുതി തന്നിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു. കെഎസ്ഇബി ജീവനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ ക്വിക്ക് സപ്പോര്‍ട്ട് സ്‌ക്രീന്‍ […]

കെഎസ്ഇബിയുടെ വക ഇരുട്ടടി; രണ്ട് മുറി വീട്ടിൽ 17,044 രൂപ വൈദ്യുത ബിൽ; പിന്നാലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ബോർഡ്

സ്വന്തം ലേഖകൻ തിരുവല്ല: വെറും രണ്ടുമുറി മാത്രമുള്ള വീടിന് കെഎസ്ഇബി നൽകിയ വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരി വീട്ടിൽ വിജയനും കുടുംബവും ബോർഡിൻറെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും, വിജയനും ഭാര്യയും, വിദ്യാർത്ഥികളായ രണ്ടു മക്കളുമാണ് ഇവിടെ താമസം. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമാണ് പ്രവർത്തിക്കുന്നത്. വിജയൻറെ ജേഷ്ഠ സഹോദരൻ രമേശന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 […]

ചതിച്ചാശാനേ!!കെഎസ്ഇബി ചതിച്ചാശാനേ…! പോസ്റ്റിലൂടെ വലിച്ചുവെന്ന് ആരോപിച്ച് എരുമേലിയിൽ പൊലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു..! അയ്യപ്പഭക്തരുടെയടക്കം സുരക്ഷയുടെ കടയ്ക്കൽ കത്തി വെച്ച് കെഎസ്ഇബി

സ്വന്തം ലേഖകൻ കോട്ടയം : എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു. വലിയമ്പലം, കൊരട്ടി ജംഗ്ഷൻ,എരുമേലി ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ കേബിളുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കട്ട് ചെയ്തത്. കേബിളുകൾ ഇലക്ട്രിസിറ്റി പോസ്റ്റിലൂടെ വലിച്ചുവെന്ന് പറഞ്ഞാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഈ അതിക്രമം കാണിച്ചത് . ഇതോടെ പ്രതിസന്ധിയിലായത് പാവം പോലീസുകാരാണ്. ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ മണ്ഡലകാലമായാൽ ഭക്ത ജനത്തിരക്കേറെയാണ്. ജാതിമതഭേദമന്യേ നടക്കുന്ന എരുമേലി പേട്ടതുള്ളലിനും ചടങ്ങുകൾക്കുമായി ലക്ഷങ്ങളാണ് […]

കോട്ടയം ജില്ലയിൽ നാളെ (22-02-2023) രാമപുരം,തീക്കോയി,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (22-02-2023) രാമപുരം,തീക്കോയി,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ LT ലൈനിൽ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8:30 AM മുതൽ 5:30 PM വരെ കുറിഞ്ഞി പ്ലൈവുഡ്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി എന്നീ ട്രാൻസ്ഫോർമറുകൾ ഓഫായിരിക്കും. 2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8 :30 മുതൽ വൈകിട്ട് […]

സർവീസിൽ നിന്നും വിരമിച്ച കെ.എസ്.ഇ.ബി. ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കെ.എസ്. സജീവിന് യാത്രയയപ്പ് ; സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : സർവീസിൽ നിന്നും വിരമിച്ച കെ എസ് ഇ ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും അസിസ്റ്റന്റ് എഞ്ചിനീയറുമായ കെ.എസ്.സജീവിന് യാത്രയയപ്പ്. 2023 ഫെബ്രുവരി 18ന് 2 മണിക്ക് കോട്ടയം അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 1998 മുതൽ KSEB യിലും BSNLലും വീണ്ടും KSEB യിലുമായി കാൽ നൂറ്റാണ്ട് കാലത്തോളം തൊഴിലാളി സംഘടനാ പ്രവർത്തന രംഗത്ത് കണ്ണൂർ, കോട്ടയം ജില്ലകളിൽ ശക്തമായ നേതൃത്വമായി പ്രവർത്തിച്ചു […]

30 വർഷം ഗൾഫിൽ പണിയെടുത്ത് നാട്ടിലെത്തി സ്വന്തമായി ഒരു സംരംഭം തുടങ്ങിയ പ്രവാസിയെ  ഷോക്കടിപ്പിച്ച്   കെ എസ് ഇ ബി, വീടിന് നൽകിയത് ഒന്നേമുക്കാൽ ലക്ഷത്തിന്റെ ബില്ല്

മൂന്ന് പതിറ്റാണ്ടിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സംരംഭം തുടങ്ങിയ മദ്ധ്യവയസ്‌ക്കന് ഷോക്കടിപ്പിക്കുന്ന ബില്ല് നൽകി കെ.എസ്ഇ.ബി. അധികൃതർ. വീടിനോട് ചേർന്ന് ഹോംസ്റ്റേ തുടങ്ങിയ തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. താമസിക്കുന്ന വീടിനും ഹോംസ്റ്റേക്കും ഗാർഹിക ബില്ലിന് പകരം വ്യാവസായിക നിരക്കിലുള്ള വൈദ്യുതി ബിൽ നൽകിയതാണ് തുക ഉയരാൻ കാരണമായത്. ഈമാസം 15നകം ബില്ലടച്ചില്ലെങ്കിൽ വീട്ടിലെ കണക്ഷൻ ഉൾപ്പെടെ വിച്ഛേദിക്കുമെന്നും കെ.എസ്ഇ.ബി.   കൊവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടതോടെ താമസിക്കുന്ന വീടിന് മുകളിലെ മുറികൾ ഹോംസ്റ്റേയാക്കി […]

കോരിച്ചൊരിയുന്ന മഴയിലും കോവിഡിലും കര്‍മ്മനിരതരായി കെഎസ്ഇബി ജീവനക്കാര്‍; നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുത്തിട്ടും പരാതികള്‍ ഒഴിയുന്നില്ല; പലരും വീട്ടില്‍ പോകാതെ 24 മണിക്കൂറും ജോലി ചെയ്യുന്നു; കോവിഡ് പൊസിറ്റീവ് ആളുകളുള്ളിടത്ത് പോലും അത് മറച്ച് വിളിച്ചു വരുത്തി വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കുന്ന ജനങ്ങള്‍; ഓര്‍ക്കുക, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബമുണ്ട്…

സ്വന്തം ലേഖകന്‍ സ്വന്തം ലേഖകന്‍: കോരിച്ചൊരിയുന്ന മഴയിലും കോവിഡ് വ്യാപനത്തിനിടയിലും കര്‍മ്മനിരതരായി ജോലി ചെയ്യുകയാണ് കെഎസ്ഇബി ജീവനക്കാര്‍. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ മരം വീണും പോസ്റ്റ് മറിഞ്ഞുമുള്ള അപകടങ്ങള്‍ പതിവാകുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഒരു പരിധി വരെ സ്വന്തം സുരക്ഷ ഉറപ്പാക്കിയാണ് നാടിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. മാസ്‌കും പിപിഇ കിറ്റും ധരിച്ച് സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാന്‍ ഒരു പരിധി വരെ ഇവര്‍ക്കാകും. എന്നാല്‍ കെഎസ്ഇബി ജീവനക്കാരുടെ അവസ്ഥ അങ്ങനെയല്ല. മരം […]

1496 രൂപ കുടിശ്ശിക അടയ്ക്കാന്‍ സാധിച്ചില്ല; കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു; അപമാനത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി; വൈദ്യുതി മുടക്കാന്‍ മുന്‍പന്തിയില്‍ നിന്നത് പഞ്ചായത്ത് പ്രസിഡന്റെന്ന് മക്കളുടെ ആരോപണം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനില്‍ (39) ആണ് മരിച്ചത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കരണ്ട് ബില്‍ അടച്ചിട്ടില്ലെന്നും കുടിശിക 1496 രൂപയില്‍ എത്തിയത് കാരണമാണ് സുനിലിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചതെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. രാത്രി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം. […]