ബില്ലടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കില്ല..! വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് നാല് തവണകളായി അടയ്ക്കാമെന്ന് മുഖ്യമന്ത്രി

ബില്ലടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കില്ല..! വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് നാല് തവണകളായി അടയ്ക്കാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മാസത്തെ തുകയാണ് ഉപഭോക്താക്കളിൽ പലർക്കും ലഭിച്ചത്. ഇതോടെയാണ് വ്യാപകമായി പരാതി ഉയർന്നത്. അതേസമയം വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് തവണകളായി അടയ്ക്കാം.

അധിക ഉപയോഗം മൂലം ബിൽ തുകയിൽ വർധനവ് ഉണ്ടായവർക്ക് സബ്‌സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൈദ്യുതി ബോർഡിന് 200 കോടിയുടെ അധികബാധിത ഉണ്ടാകും. 90 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.