കൃപാസനം പത്രംകൊണ്ട് വള്ളമുണ്ടാക്കി വെള്ളത്തിലിട്ടു: വീടിനെ മുക്കിയ വെള്ളം ഒറ്റ മണിക്കൂറിൽ ഇല്ലാതായി: കൃപാസനം പത്രത്തിന്റെ ‘അത്ഭുതങ്ങൾ’ തുടരുന്നു..!

കൃപാസനം പത്രംകൊണ്ട് വള്ളമുണ്ടാക്കി വെള്ളത്തിലിട്ടു: വീടിനെ മുക്കിയ വെള്ളം ഒറ്റ മണിക്കൂറിൽ ഇല്ലാതായി: കൃപാസനം പത്രത്തിന്റെ ‘അത്ഭുതങ്ങൾ’ തുടരുന്നു..!

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: പ്രളയകാലത്ത് കൃപാസനം പത്രത്തിന്റെ ‘അത്ഭുതങ്ങൾ’ വീണ്ടും തുടരുന്നു. പ്രളയത്തിൽ നിന്നു രക്ഷിച്ചത് കൃപാസനം പത്രമാണെന്ന് പ്രചാരണവുമായാണ് ഇപ്പോൾ പത്രം രംഗത്ത് എത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പത്രത്തിന്റെ നിർണ്ണായക പങ്ക് വെളിപ്പെടുത്തി പത്രം അധികൃതർ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണക്കാരായ വിശ്വാസികളെ മണ്ടന്മാരാക്കാനുള്ള കൃപാസനം പത്രത്തിന്റെയും മരിയൻ ധ്യാന കേന്ദ്രം അധികൃതരുടെയും നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കൃപാസനം പത്രത്തിന്റെ ഡയറക്ടറായ വൈദികൻ പോലും പനി വന്നപ്പോൾ ആശുപത്രിയിൽ പോയ നാട്ടിലാണ് വെള്ളപ്പൊക്കം കൃപാസനം പത്രം കൊണ്ട് വെള്ളപ്പൊക്കം മുഴുവനായും പിൻവലിഞ്ഞതായുള്ള പ്രചാരണം നടത്തി ആളുകളെ മണ്ടനാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കൃപാസനം പത്രത്തിലാണ് വെള്ളപ്പൊക്കത്തിൽ നിന്നും അത്ഭുതകരമായി രക്ഷിച്ചു എന്ന തലക്കെട്ടിൽ സാക്ഷ്യം പറച്ചിലുണ്ടായിരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ ഷീബ ജോമോൻ കാട്ടിയത്ത് ഹൗസ് എന്ന പേരിലാണ് തങ്ങളുടെ സാക്ഷ്യം പറച്ചിൽ കൃപാസനം പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വെള്ളം പൊങ്ങി വീടിന്റെ അകത്തു വെള്ളം കയറിയപ്പോൾ കൃപാസനം പത്രം കൊണ്ട് ഒരു വള്ളമുണ്ടാക്കി വീടിന്റെ പുറത്ത് ഇട്ടു. അതിനെ കൃപാസനം മാതാവ് അത് ഒറിജിനൽ വള്ളം ആക്കി മാറ്റി.. ഞങ്ങൾ ആ വള്ളത്തിൽ കയറി രക്ഷപെട്ടു. പരിശുദ്ധ ജോസഫ് അച്ചനും കൃപാസനം മാതാവിനും നന്ദി..! ഇങ്ങനെയാണ് കൃപാസനം പത്രം രക്ഷപെടലിന്റെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പത്രം പ്രസിദ്ധീകരിച്ച കഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും പരിഹാസവുമാണ് ഇപ്പോൾ ഉയരുന്നത്.
കഴിഞ്ഞ മാസം പനി പിടിച്ചതിനെ തുടർന്ന് കൃപാസനം പത്രത്തിന്റെ ഡയറക്ടർ വി.പി ജോസഫ് ആശുപത്രിയിൽ കഴിയുകയായിരുന്നു. ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിൽ രണ്ടു ദിവസം പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രളയത്തിൽ നിന്നും രക്ഷപെട്ടതായുള്ള വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയയിൽ കൃപാസനം പത്രം അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.
കൃപാസനം സാംസ്‌കാരിക മിഷന്റെ നേതൃത്വത്തിലുള്ള മരിയൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് കൃപാസനം പത്രം പ്രസിദ്ധീകരിക്കുന്നത്.