play-sharp-fill
ബൈക്കിൽ കറങ്ങി ചാരായ വില്പന: ഒരു ലിറ്റർ ചാരായത്തിന് 2300 രൂപ: കുറവിലങ്ങാട് മൂവാറ്റുപുഴ സ്വദേശിയായ  പ്രതി പിടിയിൽ

ബൈക്കിൽ കറങ്ങി ചാരായ വില്പന: ഒരു ലിറ്റർ ചാരായത്തിന് 2300 രൂപ: കുറവിലങ്ങാട് മൂവാറ്റുപുഴ സ്വദേശിയായ പ്രതി പിടിയിൽ

ക്രൈം ഡെസ്ക്

കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് ചാരായ വില്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി. കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലും ബൈക്കിലും സ്കൂട്ടറിലുമായി കറങ്ങി നടന്ന് ചാരായ വില്പന നടത്തിവന്നിരുന്ന മൂവാറ്റ് പുഴ സ്വദേശി പുളിയമ്മാ ക്കിൽ ഷാജി (45) യെയാണ് കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച യമഹ “റേ” സ്കൂട്ടറും ഒരു ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് വ്യാപകമായി ചാരായം വിൽപ്പന നടത്തുന്ന ഇയാളെ ക്കുറിച്ച് എക്സൈസിനു നേരത്തെ തന്നെ രഹസ്യ വിവരം ഭിച്ചിരുന്നു. ഒരു ലിറ്റർ ചാരായം 2300 രൂപയ്ക്കാണ് ഇയാൾ വാങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന വിവരം മുൻകൂട്ടി അറിയിച്ച് രാത്രി സമയം “സാധനം “കൈമാറി പെട്ടന്ന് കടന്നു കളയുന്ന ഇയാളെ പലതവണ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല . ഇന്നലെ രാത്രി കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും സംഘവും വേഷം മാറി ആവശ്യക്കാരെന്ന വ്യാജേനെ ഇയാളെ സമീപിക്കുകയായിരുന്നു.

“എക്സൈസ് കറങ്ങുന്നുണ്ട് സൂക്ഷിക്കണം “എന്ന് മുന്നറിയിപ്പ് നൽകിയ ഇയാൾ ആവശ്യക്കാരുടെ വേഷത്തിലെത്തി ൽ എത്തിയ എക്സൈസ് സംഘത്തിന്റെ ബൈക്ക് വെളിയന്നൂർ ഭാഗത്ത് വച്ച് ആളറിയാതെ പല തവണ കൈ കാണിച്ച് നിർത്തി ചാരായം കൈമാറുബോഴാണ് ആവശ്യക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ വന്നവരാണ് എന്ന് മനസിലാക്കിയത് .

തുടർന്ന് സ്കൂട്ടർ വഴിയിലുപേക്ഷിച്ച് എക്സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഒരു കിലോ മീറ്ററോളം പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതി ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും . റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ആർ. സജിമോൻ സിവിൽ എക്സൈസ് ഓഫീസർ മാരായ നിഫി ജേക്കബ് , സുനിൽ കുമാർ കെ.എസ്, വേണുഗോപാൽ കെ ബാബു, ദീപക് സോമൻ എന്നിവരും പ ങ്കെടുത്തു. അനധികൃത മദ്യ നിർമ്മാവും വിതരണവുമായി ബന്ധപ്പെട്ട പരാതികൾ 04822231882 എന്ന നമ്പരിൽ അറിയിക്കണമെന്ന് എക്സൈസ് സംഘം അറിയിച്ചു.