കോടതിക്കുള്ളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം, ഏതൊക്കെ രേഖകൾ നഷ്ടപെട്ടെന്ന് വ്യക്തമല്ലന്ന് പൊലീസ്
കോഴിക്കോട്: നാദാപുരത്ത് കോടതിക്കുള്ളില്‍ പട്ടാപകൽ മോഷണ ശ്രമം. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് രാവിലെ 11:30 നാണ് സംഭവം നടന്നത്. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഉടൻ തന്നെ പൊലീസ് പരിശോധന ആരംഭിച്ചു. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്.
നാദാപുരം സി ഐ എവി ദിനേശിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. എന്തെങ്കിലും രേഖകളോ, വിലപിടിപ്പുള്ള വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഈ മുറിയില്‍ എന്തെല്ലാമാണ് സൂക്ഷിച്ചിരുന്നത് എന്നതും വ്യക്തമല്ല എന്നാണ് അധികൃതർ അറിയിച്ചത്.
Third Eye News Live
0