കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമൂഹ്യവിരുദ്ധശല്യം: അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖിക
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത് എന്ന് കാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന ആവശ്യവും ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലുണ്ട്. ജീവനക്കാര്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്.
ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയില്‍ പറയുന്നു. പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.