മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ; ശുപാര്‍ശ കേന്ദ്രത്തിന്  കൈമാറി

മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ; ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

സ്വന്തം ലേഖിക

ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ.

ശുപാര്‍ശ കേന്ദ്രത്തിന് കൊളീജിയം കൈമാറി. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയാക്കാനും കൊളീജീയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ.

32 വര്‍ഷമായി അഭിഭാഷകനാണ് കെ വി വിശ്വനാഥന്‍. സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.

2009ലാണ് സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പാലക്കാട് സ്വദേശിയാണ് കെ വി വിശ്വനാഥന്‍. കൊളീജീയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ 2030ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ വി വിശ്വനാഥന്‍ എത്തും.