കോഴിക്കോട് ബാലമന്ദിരത്തിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി; പുറത്ത്കടന്നവരിൽ 3പേർ കോഴിക്കോട് സ്വദേശികളും, ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

കോഴിക്കോട് ബാലമന്ദിരത്തിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി; പുറത്ത്കടന്നവരിൽ 3പേർ കോഴിക്കോട് സ്വദേശികളും, ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 15, 16 വയസുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയാണ് ഇവർ ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂർ ബോയ്സ് ഹോമിൽ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രിൽ തകർത്ത് കുട്ടികൾ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞത്.

കുട്ടികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി കുട്ടികൾ എത്താൻ സാധ്യതയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2022ൽ വെള്ളിമാടുകുന്ന് ഗേൾസ്ഹോമിൽ നിന്നും ആറ് പെൺകുട്ടികൾ ചാടിപ്പോയിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.