സാധാരണക്കാരനു കേരളത്തിലേയ്ക്കു വരാനും പോകാനും പാസ് വേണം: പൊലീസ് സല്യൂട്ട് ചെയ്യുന്ന സ്വർണ്ണക്കടത്ത് റാണിയ്ക്കു അതിർത്തികടക്കാൻ ഒന്നും വേണ്ട; കൊവിഡ് നിയന്ത്രണങ്ങൾക്കിടെ കൊച്ചിയിൽ നിന്നും സ്വപ്‌ന ബംഗളൂരുവിൽ എത്തിയത് എങ്ങിനെ; സ്വപ്‌നയ്ക്കും സംഘത്തിനും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ആരോപണം

സാധാരണക്കാരനു കേരളത്തിലേയ്ക്കു വരാനും പോകാനും പാസ് വേണം: പൊലീസ് സല്യൂട്ട് ചെയ്യുന്ന സ്വർണ്ണക്കടത്ത് റാണിയ്ക്കു അതിർത്തികടക്കാൻ ഒന്നും വേണ്ട; കൊവിഡ് നിയന്ത്രണങ്ങൾക്കിടെ കൊച്ചിയിൽ നിന്നും സ്വപ്‌ന ബംഗളൂരുവിൽ എത്തിയത് എങ്ങിനെ; സ്വപ്‌നയ്ക്കും സംഘത്തിനും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് തുടരുന്നുണ്ടെന്നാണ് വയ്പ്പ്. ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേയ്ക്കു പോകുന്നതിനുള്ള നിയന്ത്രണങ്ങളും, കൊവിഡ് കാല രാത്രി കർഫ്യൂവും സംസ്ഥാനത്തും രാജ്യത്തും ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ, ഇതൊക്കെ ബാധകമാകുക മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ടവർക്കും മാത്രമാണ് ബാധകമാകുക. എന്നാൽ, കള്ളക്കടത്തുകാർക്കും മുകളിൽ പിടിയുള്ളവർക്കും ഇതൊന്നും ബാധകമല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഒറ്റ രാത്രി കൊണ്ട് കൊച്ചിയിൽ നിന്നും ബംഗളൂരുവിൽ എത്തിയ സ്വപ്‌നയും സംഘവും.

തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വർണ്ണം കടത്തി രാജ്യത്തെയും ജനങ്ങളെയും മുഴുവൻ കബളിപ്പിച്ച സ്വപ്‌നയും സംഘവും വെള്ളിയാഴ്ച വരെ കൊച്ചിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംസ്ഥാനത്തെ പൊലീസും, ക്രൈംബ്രാഞ്ചും, കസ്റ്റംസും, എൻ.ഐ.എയും അടക്കം നോക്കി നിൽക്കുമ്പോൾ സ്വപ്‌നയും സംഘവും ബംഗളൂരുവിലേയ്ക്കു അതിവേഗം കടന്നെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ അതിർത്തിയിൽ സാധാരണക്കാരാനായ ഒരാൾ എത്തിയാൽ കൊവിഡിന് രണ്ടു സംസ്ഥാനങ്ങളിലെയും, രണ്ടു ജില്ലകളിലെയും പാസ് പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. കർശന നിയന്ത്രണങ്ങളും മണിക്കൂറുകൾ നീണ്ട പരിശോധനയും ഇവർക്കു അതിർത്തികൾ കടന്നു പോകാൻ വേണ്ടിവരും.

എന്നാൽ, ഇത്തരം ഒരു പരിശോധന എങ്കിലും നടന്നിരുന്നെങ്കിൽ ഇവരെ ഉറപ്പായും തിരിച്ചറിഞ്ഞേനെ. ഇരുവരുടെയും കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നെന്നു പറയുന്നു. കൊവിഡ് കാലത്ത് കുട്ടികൾ യാത്ര ചെയ്യുന്നതിനു കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ഈ നിയന്ത്രണങ്ങളൊന്നും സ്വപ്‌നയ്ക്കും സംഘത്തിനൊപ്പം സഞ്ചരിച്ച കുട്ടികളെ ബാധിച്ചതേയില്ല.

ഇതോടെയാണ് സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉന്നതന്റെ തന്നെ പങ്ക് തന്നെ സ്വപ്‌നയ്ക്കും സംഘത്തിനും രക്ഷപെടാനായി ഉണ്ടായിരുന്നു എന്നു വ്യക്തമാകുന്നത്. സംസ്ഥാന പൊലീസ് സേനയിലെ ഉന്നതൻ തന്നെ സ്വപ്നയെ രക്ഷിക്കാൻ മുന്നിൽ നിന്നില്ലെങ്കിൽ ഇത്രത്തോളം കർശന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോൾ രണ്ടു സംസ്ഥാനത്ത് സ്വതന്ത്രയായി സഞ്ചരിക്കാൻ സ്വപ്‌നയ്ക്കും സംഘത്തിനും സാധിക്കുമായിരുന്നില്ല.

അതുകൊണ്ടു തന്നെ കൊവിഡ് കാലത്ത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണംകടത്തിയ കേസിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ – പൊലീസ് – ഉദ്യോഗസ്ഥ നേതൃത്വങ്ങൾക്കു പങ്കുണ്ടെന്ന വ്യക്തമായ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.