Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: പൊതുസ്ഥലത്ത് യുവതിയെ കടന്നുപിടിച്ച കേസിൽ പെരിന്തല്‍മണ്ണ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എമ്മിൽ നിന്നും പുറത്തിറങ്ങിയ അന്യസംസ്ഥാനത്തു നിന്നുള്ള യുവതിയെ കടന്നുപിടിച്ചതായാണ് പരാതി. പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന അന്യസംസ്ഥാന യുവതിയെയാണ് പരസ്യമായി പടന്ന് പിടിച്ചത്. സംഭവത്തെ തുടർന്ന് ഇവർ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

കോഴിക്കോട് റോഡിലെ എസ്.ബി.ഐ. ബാങ്കിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു. തേലക്കാട് സ്വദേശി മുഹമ്മദ് അന്‍വറിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും കൂട്ടുകാരും കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് എതിരെ പൊതു സ്ഥലത്ത് മദ്യപിച്ച്‌ പൊതു നിരത്തിൽ ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. അന്‍വറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.