കൊറോണ പ്രതിരോധം: നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ: എംപി മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; എം പി ഫണ്ടും കുറയും

കൊറോണ പ്രതിരോധം: നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ: എംപി മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; എം പി ഫണ്ടും കുറയും

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. ശമ്പളത്തിൽ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വർഷത്തേക്കാണ് ശമ്പളം വെട്ടികുറയ്ക്കുന്നത്.

 

 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവർക്ക് തീരുമാനം ബാധകമായിരിക്കും.രണ്ട് വർഷത്തേക്ക് എം.പി ഫണ്ട് നിർത്തിവയ്ക്കാനും മന്ത്രിയഭാ യോഗം തീരുമാനമെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം സംസ്ഥാനത്ത് സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം , ജീവനക്കാരുമായി ചർച്ച ചെയ്യുന്നതിൽ തീരുമാനമായില്ല. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുക തന്നെയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു .

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ സാലറി ചലഞ്ചിന് തുടക്കമിട്ടത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരിൽ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സാലറി ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാകാത്തവരുടെ ശമ്പളം വെട്ടിക്കുറയക്കണമെന്നും മന്ത്രിസഭായോഗത്തിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാലറി ചലഞ്ച് ഏർപ്പെടുത്തുന്നത്. ഇതിനു മുമ്പ് പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചും, സെസ്സും ഏർപ്പടുത്തിയിരുന്നു. പ്രളയ സമയത്തെ സാലറി ചലഞ്ചിനെതിരെ കോടതിയിൽ

പോയ സാഹചര്യം ഉണ്ടായതിനാൽ നിയമപരമായ സാധ്യത കൂടി പരിഗണിച്ചാകും സർക്കാർ ഉത്തരവിറക്കുക. പ്രളയ കാലത്തെ സാലറി ചലഞ്ച് ഉത്തരവിലെ വിസമ്മതപത്രം അടക്കമുള്ള നിബന്ധനകൾ സുപ്രീം കോടതി തള്ളിയിരുന്നു.

നിലവിൽ ഈ മാസത്തെ ശമ്പളബില്ലുകൾ നേരത്തെ പോയതിനാൽ അടുത്ത മാസം മുതലാണ് ചലഞ്ച് നടപ്പാക്കുക. ഈ മാസം ജീവനക്കാരുടെ പ്രതികരണം പരിശോധിക്കും. ഒരുമാസത്തെ ശമ്പളം ഒരുമിച്ചോ ഗഡുക്കളായോ നൽകാം.

സഹകരിക്കില്ലെന്ന് പറയുന്നവരിൽ നിന്നും എങ്ങിനെ പണം ഈടാക്കാമെന്നതിനെ കുറിച്ച് തുടർ ചർച്ചകൾക്ക് ശേഷം അന്തിമതീരുമാനമെടുക്കും. ഈ ജീവനക്കാരുടെ ശമ്ബളം മറ്റു സംസ്ഥാന സർക്കാരുകളുടെ മാതൃകയിൽ വെട്ടിക്കുറയ്ക്കുന്നതും ആലോചനയുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിൽ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.

ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ ശമ്ബളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല. പ്രളയത്തോടനുബന്ധിച്ച് 2018ലെ സാലറി ചലഞ്ചിൽനിന്ന് 40

ശതമാനം ജീവനക്കാർ വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ജീവനക്കാരുടെ സംഘടനകൾ സാലറി ചലഞ്ച് തത്ത്വത്തിൽ അംഗീകരിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അതേസമയം കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്ബളമുൾപ്പടെ പിടിച്ചെടുത്ത് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.

ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല.

സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്. പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെയുള്ളവർ സഹായം നൽകി. എന്നാൽ ആ പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ

പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കൾ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. ഇപ്പോൾ ദുരിതാശ്വാസത്തിന്റെ പേരിൽ വീണ്ടും ശമ്പളമുൾപ്പടെ പിടിച്ചെടുക്കാൻ തീരുമാനിക്കുമ്പോൾ എന്തു വിശ്വസിച്ച് പണം നൽകുമെന്ന് സുരേന്ദ്രൻ ചോദിച്ചു.

ഈ പണവും ധൂർത്തടിക്കുകയും സിപിഎം നേതാക്കൾ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പ് നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം. കഴിവും മനസ്സുമുള്ളവർ പണം നൽകട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സർക്കാർ നൽകണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്നും സർക്കാറിന്റെ പിടിപ്പ് കേടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാരേയും പോലീസിനെയും ഫയർഫോഴ്‌സിനെയും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.