റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം..? ടെസ്റ്റിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം..? കൂടുതലറിയാം റാപ്പിഡ് ടെസ്റ്റിനെ കുറിച്ച്…..

റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം..? ടെസ്റ്റിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം..? കൂടുതലറിയാം റാപ്പിഡ് ടെസ്റ്റിനെ കുറിച്ച്…..

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് രോഗം ബാധിച്ചവരെ പെട്ടെന്ന് തിരിച്ചറിയാൻ റാപ്പിഡ് ടെസ്റ്റ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിച്ചിരിക്കുകയാണ്. രോഗ വ്യാപനം തടയുന്നതിന്
പുറത്തുനിന്ന് വരുന്നവരിൽ നിന്നുള്ള രോഗവ്യാപനം തടയാൻ അതിർത്തി പ്രവേശന കവാടങ്ങളിൽ ഈ പരിശോധന നടത്തും. അറിയാം കൊറോണ വൈറസ് നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന റാപ്പിഡ് ടെസ്റ്റിന്റെ വിശദ വിവരങ്ങൾ.

റാപ്പിഡ് ടെസ്റ്റിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്കും പ്രാരംഭ രജിസ്‌ട്രേഷനുമായി ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.റാപ്പിഡ് ടെസ്റ്റിലൂടെ പരിശോധനാഫലം പതിനഞ്ച് മിനിറ്റിനുള്ളിൽ അറിയാനാവും. പരിചരണ ഘട്ടത്തിൽ ടെസ്റ്റ് നടത്താം, പരിശോധനയ്ക്ക് വിദഗ്ധ പരിശീലനം ലഭിച്ചവർ വേണമെന്നില്ല എന്ന ഗുണവും റാപ്പിഡ് ടെസ്റ്റിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് രോഗബാധയ്ക്കുശേഷം ഏഴു ദിവസത്തിനുള്ളിൽ കാണപ്പെടുകയും ഏകദേശം 20 ദിവസത്തിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഐ.ജി.എം ആന്റിബോഡി, രോഗബാധയ്ക്ക് ശേഷം ഏകദേശം 14 ദിവസം കഴിഞ്ഞ് ഇത് ഉത്പാദിപ്പിക്കുന്ന ഐ.ജി.ജി ആന്റിബോഡി എന്നിവയും ഇതിലൂടെ പരിശോധിക്കും.

വിദേശത്തുനിന്ന് എത്തിയവർ, കൂടുതൽ രോഗവ്യാപനമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ, വിദേശ രാജ്യങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവർ എന്നിവരിൽ റാപ്പിഡ് ടെസ്റ്റ് നടത്തും.

അതോടൊപ്പം വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലുള്ളവർ ആർ.ടി.പി.സി.ആർ നെഗറ്റീവായ കോവിഡ് 19 ന് അധിക സാധ്യതാ ലക്ഷണമുള്ളവർ, ആരോഗ്യ പരിരക്ഷാ പ്രവർത്തകരെ പാലെ രോഗബാധയ്ക്ക് സാധ്യതയേറെയുള്ളവർ, ശ്വസന സംബന്ധമായി അതീവ പ്രശ്‌നമുള്ള (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ) വ്യക്തികൾ, ഐസൊലേറ്റ് ചെയ്തതും ക്വാറന്റൈനിലുള്ളവരും, രോഗം നിർണയിക്കപ്പെടാതെ തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ മാറിയവർ, അതീവ ജാഗ്രതാ മേഖലകളിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർ (നിയന്ത്രണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ, വിതരണക്കാർ, പലചരക്കുകടകളിലേയും റേഷൻ കടകളിലേയും കൗണ്ടർ സ്റ്റാഫ് മുതലായവർ) എന്നിവരിലും റാപ്പിഡ് ടെസ്റ്റ് നടത്തും.

എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികൾ, കോവിഡ് 19 പരിശോധന നടത്തുന്നതിന് ഐസിഎംആർ അംഗീകാരമുള്ള ലബോറട്ടറികൾ, എഫ്.ഡി.എ, ഐസിഎംആർ അംഗീകാരമുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവർ എന്നിവിടങ്ങളിൽ പരിശോധന നടത്താനാവും. ഓൺലൈൻ രജിസ്‌ട്രേഷനും പരിശോധനാഫലം റിപ്പോർട്ട് ചെയ്യുന്നതിനും ലബോറട്ടറികൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കും.

അതേസമയം, കൊറോണ വൈറസ് ബാധയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യസ്വഭാവം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കോവിഡ് 19 ദ്രുതപരിശോധന നടത്താൻ ഐസിഎംആറിന്റെ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി സർക്കാർ നിയമപ്രകാരം കരാറിലേർപ്പെടും.

പരിശോധനയ്ക്ക് വിധേയരായ വ്യക്തികളുമായി പരിശോധനാ ഫലത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് സർക്കാർ മാത്രമായിരിക്കും.റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിലൂടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരെ വളരെ നേരത്തെ കണ്ടെത്തി ചികിത്സ നൽകാനാവും.