കാരുണ്യപ്രവർത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി

കാരുണ്യപ്രവർത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) ചെയർമാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ വേർപാടിന്റെ ഒരു വർഷം പൂർത്തിയാവുന്ന ഏപ്രിൽ 9 ന് കേരളത്തിലുടനീളം പാർട്ടി പ്രവർത്തകർ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു.

കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കോട്ടയത്ത് ലക്ഷം പേർ പങ്കെടുത്ത് നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമവും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന മറ്റ് അനിസ്മരണ ചടങ്ങുകളും മാറ്റിവെയ്ക്കുന്നതിന് തീരുമാനമെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിന് ഭക്ഷണമോ, മരുന്നോ നൽകുന്ന പ്രവർത്തനം ഏപ്രിൽ 9 ന് ഏറ്റെടുക്കണമെന്ന് ചെയർമാൻ ജോസ് കെ.മാണി തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം പഞ്ചായത്ത് തലത്തിലെ കമ്മ്യൂണിറ്റി കിച്ചനുകളിൽ അന്നേദിവസം സാധനങ്ങളോ, സംഭാവനയോ നൽകി പ്രവർത്തകർ സഹകരിക്കും. കേരള കോൺഗ്രസ്സ് (എം) നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരാലംബരായ കിടപ്പുരോഗികൾക്ക് 1000 രൂപ വീതം അടിയന്തിര സഹായം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഏപ്രിൽ 9 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കുന്ന പ്രാർത്ഥനയിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുടുംബാംഗങ്ങൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.