കോവിഡിനെതിരെ പട പൊരുതുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ ആദ്യമായി സംസ്ഥാനത്ത് മരിച്ചു: മരിച്ചത് കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ; ജോലിയ്ക്കു കയറിയത് മാസങ്ങൾക്കു മുൻപ് മാത്രം

കോവിഡിനെതിരെ പട പൊരുതുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ ആദ്യമായി സംസ്ഥാനത്ത് മരിച്ചു: മരിച്ചത് കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ; ജോലിയ്ക്കു കയറിയത് മാസങ്ങൾക്കു മുൻപ് മാത്രം

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: കൊവിഡിനെതിരെ പടപൊരുതുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ആദ്യമായി ഒരാൾ കേരളത്തിൽ മരിച്ചു. ആരോഗ്യ പ്രവർത്തകരും പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ കൊറോണയ്‌ക്കെതിരെ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ ആദ്യമായാണ് സംസ്ഥാനത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ മരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥനാണ് രോഗം ബാധിച്ച് മരിച്ചത്.

മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ ഡ്രൈവർ പടിയൂർ സ്വദേശി കെ.പി സുനിലാ(28)ണ് രോഗം ബാധിച്ച് ഇപ്പോൾ മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്നു സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. കൊവിഡിനെ തുടർന്നു ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം വ്യാഴാഴ്ച രാവിലെ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം നവംബർ 11 നാണ് ഇദ്ദേഹം സർക്കാർ സർവീസിൽ ജോലിയ്ക്കു കയറിയത്. നേരത്തെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ജൂൺ 16 ന് കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം രണ്ടു ദിവസത്തോളം ഇദ്ദേഹം വെന്റിലേറ്ററിൽ തന്നെ ചികിത്സയിലായിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹം ജോലി ചെയ്തിരുന്ന മട്ടന്നൂർ റേഞ്ച് ഓഫിസിലെ 18 ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ അടക്കം 25 പേരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

ജുൺ 12 നാണ് ഇദ്ദേഹത്തിന് കടുത്ത പനിയും ന്യുമോണിയ ബാധയും ഉണ്ടായത്. രണ്ടു ദിവസവം വീട്ടിൽ വിശ്രമിച്ച ഇദ്ദേഹം 14 നാണ് ഇരിക്കൂറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഇവിടെ നിന്നും കൊയിലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്നു, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

14 ന് പരിയാരത്ത് അഡ്മിറ്റായ അന്നു മുതൽ തന്നെ ഇദ്ദേഹം വെ്ന്റിലേറ്ററിൽ തന്നെ ചികിത്സയിലായിരുന്നു. ഈ ചികിത്സ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ജൂൺ 16 ന് മാത്രമാണ് ഇദ്ദേഹത്തിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് രണ്ടു ദിവസത്തിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.

സംസ്‌കാരം ഇന്നു തന്നെ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പ്രത്യേക മെഡിക്കൽ ബോർഡ് പരിയാരത്ത് ചേരുന്നുണ്ട്. ഇതിനു ശേഷം മൃതദേഹം സംസ്‌കരിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.