ശ്രദ്ധിക്കുക…! ട്രെയിനുകൾ റദ്ദാക്കി ; ശതാബ്ദിയും നേത്രാവതിയും കോട്ടയം വഴി തിരിച്ചു വിടും

ശ്രദ്ധിക്കുക…! ട്രെയിനുകൾ റദ്ദാക്കി ; ശതാബ്ദിയും നേത്രാവതിയും കോട്ടയം വഴി തിരിച്ചു വിടും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. കായംകുളംഎറണാകുളം സെക്ഷനിലെ ഹരിപ്പാട് – അമ്പലപ്പുഴ റൂട്ടിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 11 മുതൽ 15 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം. ആലപ്പുഴവഴി പോകുന്ന കൊല്ലം – എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു, എറണാകുളം – കായംകുളം മെമു, കായംകുളം – എറണാകുളം മെമു ട്രെയിനുകൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി.

പതിനാലിന് കായംകുളം – എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), കൊല്ലം – എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം – കൊല്ലം മെമു (ആലപ്പുഴ വഴി), ആലപ്പുഴ – കൊല്ലം മെമു, കോട്ടയം – കൊല്ലം മെമു, കൊല്ലം – കോട്ടയം മെമു, എറണാകുളം – കായംകുളം പാസഞ്ചർ (കോട്ടയം വഴി), എറണാകുളം – കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി), കായംകുളം – എറണാകുളം പാസഞ്ചർ (കോട്ടയം വഴി) എന്നീ ട്രെയിനുകൾ പൂർണമായി റദ്ദാക്കി. പോർബന്തർ – കൊച്ചുവേളി എക്‌സ്പ്രസ്, ഗോരഖ്പൂർ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ്, കൊച്ചുവേളി – ചണ്ഡീഗഢ് എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ലോകമാന്യതിലക് ടെർമിനസ് നേത്രാവതി എക്‌സ്പ്രസ്, ലോകമാന്യതിലക് ടെർമിനസ് – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്പ്രസ്, കോഴിക്കോട്തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ്, കൊച്ചുവേളി – മൈസൂർ എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ പതിനാലിന് കോട്ടയം വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് ചെങ്ങന്നൂരിലും കോട്ടയത്തും രണ്ട് മിനിറ്റും എറണാകുളം ടൗണിൽ അഞ്ചു മിനിറ്റും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരു – നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ് 14ന് എറണാകുളത്തിനും നാഗർകോവിലും മധ്യേ ഭാഗികമായി റദ്ദാക്കും. മംഗളൂരു- എറണാകുളം വരെ മാത്രമേ ട്രെയിൻ സർവീസ് നടത്തൂ. നാഗർകോവിൽ – കോട്ടയം പാസഞ്ചർ 14ന് കായംകുളംകോട്ടയം റൂട്ടിൽ ഭാഗികമായി റദ്ദാക്കും. നാഗർകോവിൽ കായംകുളം വരെ മാത്രം സർവീസ് നടത്തും.

ഇതോടൊപ്പം ഗുരുവായൂർപുനലൂർ പാസഞ്ചർ 14ന് എറണാകുളം ടൗൺപുനലൂർ റൂട്ടിൽ ഭാഗികമായി റദ്ദാക്കും. ഗുരുവായൂർ – എറണാകുളം വരെ മാത്രം സർവീസ് നടത്തും. പുനലൂർ – ഗുരുവായൂർ പാസഞ്ചർ പതിനാലിന് പുനലൂർ – എറണാകുളം ടൗൺ റൂട്ടിൽ ഭാഗികമായി റദ്ദാക്കും. എറണാകുളം ടൗൺഗുരുവായൂർ വരെ മാത്രം സർവീസ് നടത്തും.

തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് പതിനാലിന് 40 മിനിറ്റ് പിടിച്ചിടും.
കൊല്ലം – ആലപ്പുഴ മെമു, കായംകുളം – എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി) എന്നീ ട്രെയിനുകൾ 15ന് പൂർണമായി റദ്ദാക്കി. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 15ന് നാഗർകോവിൽ – എറണാകുളം റൂട്ടിൽ ഭാഗികമായി റദ്ദാക്കും. എറണാകുളം – മംഗളൂരു വരെ മാത്രം സർവീസ് നടത്തും.

പതിനൊന്നിന് രാത്രി 9.15ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടേണ്ട കൊച്ചുവേളി – അമൃത്‌സർ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി പുറപ്പെടും. ചേപ്പാട് 30 മിനിറ്റ് പിടിച്ചിടും. പതിനൊന്നിനുള്ള തിരുവനന്തപുരം സെൻട്രൽ – ലോകമാന്യതിലക് ടെർമിനസ് നേത്രാവതി എക്‌സ്പ്രസ് കായംകുളംചേപ്പാട് റൂട്ടിൽ ഒരു മണിക്കൂർ പിടിച്ചിടും.

പന്ത്രണ്ടിനുള്ള തിരുവനന്തപുരം സെൻട്രൽ – ലോകമാന്യതിലക് ടെർമിനസ് നേത്രാവതി എക്‌സ്പ്രസ് കായംകുളത്തോ ചേപ്പാടോ 30 മിനിറ്റ് പിടിച്ചിടും. പതിമൂന്നിനുള്ള തിരുവനന്തപുരം സെൻട്രൽലോകമാന്യതിലക് ടെർമിനസ് നേത്രാവതി എക്‌സ്പ്രസ് കായംകുളത്തോ ചേപ്പാടോ 30 മിനിറ്റ് പിടിച്ചിടും. ചണ്ഡീഗഢ്കൊച്ചവേളി കേരള സമ്ബർക്ക് ക്രാന്തി എക്‌സ്പ്രസ് 13ന് ആലപ്പുഴയിൽ 30 മിനിറ്റ് പിടിച്ചിടും. കൊച്ചവേളി – ഇൻഡോർ എക്‌സ്പ്രസ് 13ന് ഹരിപ്പാട് 30 മിനിറ്റ് പിടിച്ചിടും.

Tags :