Spread the love

കോ​​ട്ട​​യം: പു​​ത്ത​​നു​​ടു​​പ്പും ബാ​​ഗും കു​​ട​​യും ചോ​​റ്റു​​പാ​​ത്ര​​വു​​മാ​​യി കു​​ട്ടി​​ക​​ള്‍ സ്‌​​കൂ​​ളു​​ക​​ളി​​ലേ​​ക്ക്. ഇ​​നി​​യു​​ള്ള പ്ര​​ഭാ​​ത​​ങ്ങ​​ള്‍ നാ​​ട്ടു ന​​ഗ​​ര​​വ​​ഴി​​ക​​ളി​​ല്‍ യൂ​​ണി​​ഫോ​​മി​​ല്‍ പോ​​കു​​ന്ന കു​​ട്ടി​​ക​​ളു​ടെ​യും സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളു​ടെ​യും കാ​​ഴ്ച​​യാ​​ണ്.

video
play-sharp-fill

നീ​​ണ്ട വേ​​ന​​ല്‍ അ​​വ​​ധി​​ക്കു ശേ​​ഷം ഇ​​ന്നു സ്‌​​കൂ​​ളു​​ക​​ള്‍ തു​​റ​​ക്കു​​ന്നു. ​പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തോ​​ടെ​​യാ​​ണ് അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തി​​നു തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. മു​​തി​​ര്‍​ന്ന കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ചേ​​ര്‍​ന്ന് മ​​ധു​​രം ന​​ല്‍​കി ന​​വാ​​ഗ​​ത​​രെ സ്വീ​​ക​​രി​​ക്കും.

പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ ജി​​ല്ലാ, ഉ​​പ​​ജി​​ല്ലാ, പ​​ഞ്ചാ​​യ​​ത്തു​ത​​ല ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ള്‍​ക്കാ​​യു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍ സ്‌​​കൂ​​ളു​​ക​​ളി​​ലെ​​ത്തി. ഇ​​ന്നു മു​​ത​​ല്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഉ​​ച്ച​​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​വും തു​​ട​​ങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​​ട്ടി​​ക​​ളെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ന്‍ സ്‌​​കൂ​​ളു​​ക​​ളും സ​​ജ്ജ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു. ജി​​ല്ല​​യി​​ല്‍ ഈ ​​വ​​ര്‍​ഷം 8,010 വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് ഒ​​ന്നാം ക്ലാ​​സി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തി​ന്‍റെ ജി​​ല്ലാ​​ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വം എം​ഡി സെ​​മി​​നാ​​രി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.

പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​തോ​​ടൊ​​പ്പം സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും സ​​ജ്ജ​​മാ​​ക്കി. ജി​​ല്ല​​യി​​ലെ എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളി​​ലും പ്ര​​വേ​​ശ​​നോ​​ത്സ​​വം വ​​ര്‍​ണാ​​ഭ​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കും.

പി​​ടി.​​എ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​വാ​​ഗ​​ത​​ര്‍​ക്കാ​​യി പ്ര​​ത്യേ​​ക സ്വീ​​ക​​ര​​ണ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ങ്ങ​​ളും മ​​ധു​​ര വി​​ത​​ര​​ണ​​വും വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും.