Spread the love

കോട്ടയം: ജില്ലയിൽ നാളെ (03/06/2026)പള്ളിക്കത്തോട്, കൂരോപ്പാട,പുതുപ്പള്ളി, കുറിച്ചി,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാലാകരി, പിണംചിറ കുഴി, തൊമ്മൻ കവല, കുമരംകുന്ന്, വട്ടുകുളം, കണിയാംകുളം, പെരുമ്പടപ്പ്, വെട്ടൂർ കവല, തൊണ്ണംകുഴി, തോപ്പിൽ പറമ്പ്, വില്ലൂന്നി, ആദർശം ക്ലബ്ബ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂട്ടമാവ്, വഞ്ചിപാറ,കിഴകടമ്പ്, മുണ്ടങ്കുന്ന്, തെങ്ങുംപള്ളി, മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല, ആനിക്കാട് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ 03/06/26 രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മൂങ്ങാകുഴി , കാരിമലപ്പടി, മാടപ്പാട്,ശാന്തിഗിരി, പുലിക്കുന്ന് , ഇടയ്ക്കാട്ടുകുന്ന്, പാനാപ്പളളി, ചാത്തനാംപതാൽ, വട്ടുകളം, നടേപ്പീടിക എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (03/06/2026) രാവിലെ 08:30 AM മുതൽ 05:00 PM വരെ തമാത്ത്, പള്ളിയമ്പുറം, പാലവേലി,ചവറ സ്കൂൾ, അഗസ്ത്യ,അമനകര, അമനകര പാൽ സൊസൈറ്റി, എരപ്പുംകര, പൂവകുളം, ചേറ്റുകുളം, അനിച്ചുവട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കൊച്ചുമറ്റം ട്രാൻസ്ഫോർമറിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5pm വരെ കല്യാണിമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരക്കാട്ട് കുന്ന്, കേള ചന്ദ്ര നമ്പർ 1, നമ്പർ 2 ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching Clearence work നടക്കുന്നതുമായി ബന്ധപ്പെട്ടു പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Maintenance work നടക്കുന്നതിനാൽ പനച്ചിപ്പാറ, Check Dam എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമറ്റം, കല്ലേപ്പുറം, കുറ്റിക്കൽ ചർച്ച്, വത്തിക്കാൻ, കുറ്റിക്കൽ കണ്ടം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പന്തത്തല, മുത്തോലി പമ്പ്, KWA എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർത്തോമാ,ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 03/06/2026 രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.